കണ്ട് പഠിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയിലായിരിക്കണം വിപണന പ്രദര്‍ശന മേള: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്: കണ്ട് പഠിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയിലായിരിക്കണം പ്രദര്‍ശന വിപണ ന മേളയെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ വകുപ്പും ഇതുവരെ ചെയ്ത കാര്യങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളെ അറിയിക്കുന്ന രീതിയിലാവണം സ്റ്റാള്‍ ക്രമീകരിക്കേണ്ടത്. മണ്ണു പരിശോധിച്ച് റിസള്‍ട്ട് നല്‍കുക എന്നത് മാത്രമല്ല അവ കൃഷിയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്നുള്ള പഠനം കൂടി പ്രദര്‍ശന വിപണന മേളയില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

പരമ്പരാഗത രീതിയില്‍ മാത്രമല്ല സങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂടി ഉപയോഗിക്കണം: മന്ത്രി എം.ബി രാജേഷ്.

പരമ്പരാഗത രീതിയില്‍ മാത്രമല്ല സങ്കേതിക വിദ്യയുടെ സാധ്യതകള്‍ കൂടി ഉപയോഗിച്ചു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ അവിഷ്‌ക്കാര രീതികള്‍, ലൈവ്ഡെമോണ്‍സ്ട്രേഷന്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ളതാവണം പ്രദര്‍ശന വിപണമേളയെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ചു കൊണ്ടും സംഘാടകസമിതി ഔദ്യോഗിക പ്രഖ്യാപനവും നടത്തിക്കൊണ്ട് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ജനപങ്കാളിത്തത്തോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന പരിപാടി കൂടിയായി ഈ നാലാം വാര്‍ഷിക പരിപാടികള്‍ മാറണം. സാധാരണ നടത്തി വരുന്നതില്‍ നിന്നും വ്യത്യസ്തമായി നൂതനമായ ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നതുമായ പരിപാടികള്‍ സംഘടിപ്പിക്കണം. ഒരു ജില്ലയില്‍ 50 സ്റ്റോളുകളാണ് ഉദ്ദേശിക്കുന്നത്. പ്രദര്‍ശനത്തോടൊപ്പം വിപണന സാധ്യതയും ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിളിച്ചോതുന്ന പ്രദര്‍ശന വിപണമേള മെയ് നാല് മുതല്‍ പത്ത് വരെ സ്റ്റേഡിയം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് മൈതാനത്ത് വെച്ച് നടക്കും. വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മെയ് അഞ്ചിന് ജില്ലാതല യോഗവും മെയ് എട്ടിന് മേഖല അവലോകനയോഗവും മെയ് 18ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന്റെ സംസ്ഥാനതല യോഗവും നടക്കും.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല സംഘടക സമിതി രൂപീകരണ യോഗത്തില്‍ എം.എല്‍.എമാരായ പി.പി സുമോദ്, കെ.ഡി പ്രസേനന്‍, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍, എ ഡി എം കെ.മണികണ്ഠന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നീര്‍ജ ജേക്കബ്, മറ്റു വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!