പാലക്കാട്:ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ‘പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അഡ്മിഷന്‍ ധനസഹായം’ പദ്ധതിയില്‍ ദേശീയ അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഉള്‍പ്പെടെയുളള ചെലവുകള്‍ക്കുളള ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ : 0491-2505005.