മണ്ണാര്‍ക്കാട് :രജിസ്‌ട്രേഷന്‍ വകുപ്പിന് 2024-25 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകു മ്പോള്‍ 5578.94 കോടി വരുമാനം നേടാനായി. 8,70,401 ആധാരങ്ങളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം 6382.15 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പിന് 5219.34 കോടി രൂപയായി ന്നു വരുമാനം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ പോലും 15664 ആധാര രജി സ്ട്രേഷനുകള്‍ എണ്ണത്തില്‍ കുറവായിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 359.60 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചിരിക്കുന്നത്. കോമ്പൌണ്ടിംഗ് സ്‌കീം, സെറ്റില്‍മെന്റ് സ്‌കീം എന്നിവയിലൂടെ അണ്ടര്‍വാല്യുവേഷന്‍ ഇനത്തില്‍ 31 കോടി രൂപ സമാഹരിക്കാനായി.
എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചിട്ടുള്ളത്, 1241. 02 കോടി രൂപ. റവന്യൂ വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്, 782.32 കോടി രൂപ. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വരുമാനം എന്നിരുന്നാലും വരുമാനലക്ഷ്യത്തിന്റെ 79.95 ശതമാനം നേട്ടം വയനാട് ജില്ലയ്ക്ക് കൈവരിക്കാനാ യിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആധാരരജിസ്ട്രേഷനുകള്‍ നടന്നിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്-121045 എണ്ണം.
നിലവിലെ രജിസ്ട്രേഷന്‍ നടപടികള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരി ക്കുകയാണ്. ആധാര രജിസ്ട്രേഷന്‍ നടപടികളുടെ ലഘൂകരണം, എനിവെയര്‍ രജിസ്ട്രേഷന്‍, ആധാരം ഡിജിറ്റൈസേഷന്‍, ഇ സ്റ്റാമ്പിംഗ് തുടങ്ങിയ ആധുനികവ ല്‍ക്കരണം, അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലൂടെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതിനും സര്‍ക്കാരിന് മികച്ച വരുമാനം നേടിക്കൊടുക്കുന്നതിനും വകുപ്പിന് സാധിക്കുന്നു. ആധാരരജിസ്ട്രേഷന്‍ പുറത്തെഴുത്ത് നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്ന സംവിധാനം സംസ്ഥാനത ലത്തില്‍ നടപ്പിലാക്കുമെന്നും രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് അറിയിച്ചു.
