അലനല്ലൂര്‍: എടത്തനാട്ടുകര ശറഫുല്‍ മുസ്ലിമീന്‍ എജുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിനു (എസ്.എം.ഇ.സി.) കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജ്, ബോയ്‌സ് ആന്‍ഡ് ഗേള്‍സിലേക്കുള്ള ക്യാംപ് നാളെ രാവിലെ 10.30ന് നടക്കുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജ് ഫോര്‍ ബോയ്‌സിലേക്ക് നാലാം ക്ലാസ് പാസായ നിശ്ചിത എണ്ണം കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കുക.
ഖുര്‍ആന്‍, ഹിഫ്‌ള്, തജ്‌വീദ് ഉള്‍പ്പടെ മതവിജ്ഞാന ശാഖകളില്‍ അവഗാഹം നേടുന്നതിനൊപ്പം അക്കാദമിക പഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്നുനല്‍കുന്ന സ്ഥാപനം കൂടിയാണ് ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളേജ് ഫോര്‍ ബോയ്‌സ്. മൂന്ന് വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹിഫ്‌ള് പഠനത്തിനൊപ്പം സ്‌കൂള്‍ പഠനവും ദാറുല്‍ഫുര്‍ഖാന്‍ നല്‍കുന്നു. പാലക്കാട് ജില്ലയില്‍ പെണ്‍കുട്ടികള്‍ക്ക് ഹിഫ്‌ള് പഠിക്കുന്നതിനുള്ള ഏക സലഫി സ്ഥാപനം കൂടിയാണ് ദാറുല്‍ഫുര്‍ഖാന്‍.മൂന്ന് വര്‍ഷം കൊണ്ട് പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മന:പ്പാഠമാക്കുന്ന കോഴ്‌സില്‍ നാലാം ക്ലാസ് പാസായ നിശ്ചിത എണ്ണം പെണ്‍കുട്ടികള്‍ക്കാണ് ഇന്റര്‍വ്യൂവിലൂടെ പ്രവേശനം നല്‍കുന്നത്.
തജ് വീദ് നിയമപ്രകാരമുള്ള ഖുര്‍ ആന്‍ പഠനത്തിനൊപ്പം ഉന്നത നിലവാരത്തിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസവും ദാറുല്‍ ഫുര്‍ഖാന്‍ ഉറപ്പുനല്‍കുന്നു. ആധുനിക സൗകര്യത്തോടെയുള്ള ക്യാംപസ് സമുച്ചയത്തില്‍ ഗൃഹാന്തരീക്ഷരീതിയിലുള്ള താമസ ഭക്ഷണ സൗകര്യങ്ങളുണ്ട്. പ്രഗത്ഭരായ ഹാഫിളുമാരാണ് അധ്യാപനം നടത്തുന്നത്. ഉന്നത പഠനനിലവാരം ഉറപ്പുവരുത്തുന്ന മദ്‌റസ ക്ലാസുകളും കൂടാതെ യോഗ്യരായ അധ്യാപകര്‍ക്ക് കീഴില്‍ ഇംഗ്ലീഷ് -മലയാളം മീഡിയം സ്‌കൂള്‍തല വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നു.ശാസ്ത്രീയമായ അസസ്‌മെന്റ് രീതികളാണ് അവലംബിക്കുന്നത്. എ.സി ഖുര്‍ആന്‍ മജ്‌ലിസ്, ബെഡ് റൂമുകള്‍, തജ്‌വീദ് ക്ലാസുകള്‍,വ്യക്തിത്വ വികസന ക്ലാസുകളും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. കൂടാതെ മാനസികോല്ലാസത്തിന് വിശാലമായ കളിസ്ഥലവും ഫീല്‍ഡ് ട്രിപ്പുകളും ദാറുല്‍ഫുര്‍ഖാന്‍ വാഗ്ദാനം നല്‍കുന്നു. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9605696572,81299 70529,7306593081.
