മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫിസ് സയ്യിദ് മുഹമ്മ ദലി ശിഹാബ് തങ്ങള്‍ സൗധത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 4ന് വൈകിട്ട് 6.30ന് സം സ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാ ടനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും എക്‌സിക്യൂട്ടീവ് മീറ്റിങ് ഹാള്‍ സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയും ഉദ്ഘാടനം ചെ യ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നട ത്തും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തില്‍ അബ്ദുല്ല, ജില്ലാ പ്രസിഡ ന്റ് മരക്കാര്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് തുടങ്ങീ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് മറ്റ് പോഷക സംഘടന സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികള്‍ പങ്കെടുക്കും.
മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡിന് സമീപം അത്യാധുനിക രീതിയിലാണ് മുസ്‌ലിം ലീഗ് ഓഫിസ് നിര്‍മിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി 10,000 സ്‌ക്വയര്‍ഫീറ്റിലധികം വിസ്തീര്‍ണ്ണമുണ്ട് കെട്ടിടത്തിന്. ഇരുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന നവീന സൗകര്യ ത്തോടെയുളള കോണ്‍ഫറന്‍സ് ഹാള്‍, എക്‌സിക്യൂട്ടീവ് മീറ്റിങ് ഹാള്‍, ലീഡേഴ്‌സ് റൂം, സി.എച്ച് സെന്റര്‍ ഓഫിസ്, നിയോജക മണ്ഡലം യൂത്ത് ലീഗ് ഓഫിസ്, മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് ഓഫിസ്, വിസിറ്റേഴ്‌സ് റൂം, പോഷക സംഘടനകള്‍ക്കുളള ഫയല്‍ റൂം, ഉബൈദ് ചങ്ങലീരി സ്മാരക ലൈബ്രറി, കാര്‍ പാര്‍ക്കിങ് സൗകര്യം, ആയിര ത്തിലധികം സ്‌ക്വയര്‍ഫീറ്റിലുളള ഷോപ്പിങ് കോംപ്ലക്‌സ് എന്നീ സൗകര്യങ്ങളോടു കൂടിയുളള കെട്ടിടമാണ് ശിഹാബ് തങ്ങള്‍ സൗധത്തിലുളളത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് മണ്ഡലത്തില്‍ നടക്കുന്ന പ്രചരണ സന്ദേശ വാഹന യാത്ര ബുധനാഴ്ച രാവിലെ 9.30ന് എടത്തനാട്ടുകര കോട്ടപ്പളളയില്‍ നിന്ന് തുടങ്ങും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കര്‍ക്കിടാംകുന്ന്, അലനല്ലൂര്‍ മേഖലയും, കോട്ടോപ്പാടം പഞ്ചായത്തിലെ വിവിധ കേന്ദ്ര ങ്ങളിലെയും പ്രചരണത്തിന് ശേഷം കൊടക്കാട് സമാപിക്കും. മൂന്നാം തിയതി രാവിലെ 9.30ന് പ്രചരണ ജാഥ തെങ്കര ആനമൂളിയില്‍ നിന്ന് തുടങ്ങും. തെങ്കര പഞ്ചായത്ത്, മണ്ണാ ര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളി ലെ പ്രചരണങ്ങള്‍ക്ക് ശേഷം വൈകിട്ട് 7.30ന് ചങ്ങലീരിയില്‍ സമാപിക്കും.
ലഹരിക്കെതിരെയുള്ള വിവിധ കൂട്ടായ്മകളുടെ പ്രവര്‍ത്തനത്തിന് ലീഗിന്റെ പൂര്‍ണപി ന്തുണയുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തില്‍ മയക്കു മരുന്നുകളുടെ കൂട്ടത്തില്‍ മദ്യത്തേയും ഉള്‍പ്പെടുത്തണമെന്ന എം.എസ്.എഫിന്റെ പ്ര സ്താവന വിദ്യാര്‍ഥികളുടെ നിരീക്ഷണത്തിന്റെ ഭാഗമാണ്. പ്രസ്താവനയെ ലീഗ് പിന്തുണ നല്‍കുന്നു. മദ്യനയത്തില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് റഷീദ് ആലായന്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, ട്രഷറര്‍ ആലിപ്പു ഹാജി, ഭാരവാഹികളായ ഹുസൈന്‍ കളത്തില്‍, റഷീദ് മുത്തനില്‍, മജീദ് തെങ്കര തുടങ്ങിയവര്‍ പങ്കെടുത്തു.
