പാലക്കാട്:പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ വിവിധ വിഭാഗങ്ങളില്‍ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഓഫീസ് വിഭാഗങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകര്‍. ഓഫീസ് വിഭാഗത്തിലെ അപ്രന്റിസ്ഷിപ്പിന് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍/ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ പാസാവണം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 25ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണമെന്ന്് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2572640.