അലനല്ലൂര്‍: അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ത്തിലൂടെ മാത്രമേ നിര്‍ ഭയത്വം ലഭിക്കുകയുള്ളൂവെന്ന് കെഎന്‍എം എടത്തനാട്ടുകര നോര്‍ ത്ത് മണ്ഡലം പ്രചാരണ സമ്മേളന പ്രഖ്യാപന കണ്‍വെന്‍ഷന്‍ അഭി പ്രായപ്പെട്ടു.അന്ധമായ വിശ്വാസങ്ങള്‍ ജനങ്ങളുടെ സമാധാനം കെ ടുത്തുന്നതും പണം അപഹരിക്കുന്നതുമാണ്. അത്തരം പ്രവര്‍ത്തന ങ്ങളില്‍ നിന്നും ജനങ്ങള്‍ മാറി നില്‍ക്കണമെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.
‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയ ത്തില്‍ ഡിസംബര്‍ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്ന കെ.എന്‍.എം പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ എടത്തനാട്ടുകര മണ്ഡലം പ്രചാരണ സമ്മേളനത്തിന്റെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ എസ്എംഎ കോളേജ് അക്കാദമിക് അഡ്മിനിസ് ട്രേറ്റര്‍ പി.കെ.സക്കരിയ സ്വലാഹി ഉദ്ഘാടനം ചെയ്തു.എടത്തനാട്ടു കര നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കാപ്പില്‍ മൂസ ഹാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.പി. സുബൈര്‍ മാസ്റ്റര്‍, ഐഎസ്എം പാലക്കാ ട് ജില്ലാ സെക്രട്ടറി അക്ബര്‍ സ്വലാഹി, ഐഎസ്എം എടത്തനാട്ടുക ര നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് വി.സി. ഷൗക്കത്തലി, എം എസ് എം ജില്ലാ പ്രസിഡണ്ട് നബീല്‍ ശറഫി,ഐഎസ്എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം ജോയിന്റ് സെക്രട്ടറി അബ്ദുറഊഫ് സ്വലാഹി എന്നിവര്‍ സംസാരിച്ചു.കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം വൈസ് പ്രസിഡണ്ട് പാറോക്കോട്ട് മുഹമ്മദ് കുട്ടി എന്ന മലബാര്‍ കുഞ്ഞാന്‍, കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡ ലം ജോയിന്റ് സെക്രട്ടറി കാപ്പില്‍ നാസര്‍, ഐ എസ് എം എടത്ത നാട്ടുകര നോര്‍ത്ത് മണ്ഡലം ട്രഷറര്‍ എം.പി ശറഫുദ്ദീന്‍, ഇബ്രാഹീം ചേരിപറമ്പ്, റഫീഖ് ആലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നവംബര്‍ അഞ്ചാം തീയതി കോട്ടപ്പള്ള സെന്ററില്‍ വച്ച് നടക്കുന്ന മണ്ഡലം പ്രചാരണ സമ്മേളനത്തിന്റെ പ്രഖ്യാപനം നടത്തി. പ്രചാര ണ സമ്മേളനത്തില്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ടു മാരായ പി പി ഉണ്ണീന്‍കുട്ടി മൗലവി,ഡോ.ഹുസൈന്‍ മടവൂര്‍, കെ. ജെ. യു സംസ്ഥാന സെക്രട്ടറി ഹനീഫ് കായക്കൊടി എന്നിവര്‍ പങ്കെ ടുക്കും.സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലം തലത്തില്‍ വിദ്യാര്‍ ത്ഥി യുവജന സമ്മേളനം, എംജിഎം വനിതാസംഗമം, എല്ലാ മദ്രസ യില്‍ നിന്നുമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സര്‍ഗ മേള യും സാഹിത്യ മത്സരവും ഒക്ടോബര്‍ 30 നു നടക്കുംസാഹിത്യ മത്സ രം. എല്ലാ മഹല്ലുകളിലും അയല്‍ക്കൂട്ട പ്രഭാഷണങ്ങള്‍, പൊതു പരി പാടികള്‍, ദഅവ സ്‌കോഡുകള്‍, സന്ദേശ പ്രചാരണം,ഫണ്ട് സമാഹ രണം തുടങ്ങിയ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് ഭാരവാഹി കള്‍ അറിയിച്ചു.