പാലക്കാട്:ജില്ലാ ശുചിത്വമിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്, ഐ.ഇ.സി.) ഒഴിവിലേക്ക് വിവിധ സര്‍ക്കാാര്‍ വകുപ്പുകളിലെ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുളള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ, സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ/ ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോഡിനേറ്റര്‍ (ഐ.ഒ.സി.) ശമ്പള സ്‌കെയില്‍ 27800-59400 രൂപയും അസിസ്റ്റന്റ് കോഡിനേറ്റര്‍ (എസ്.ഡബ്ല്യൂ.എം) ശമ്പള സ്‌കെയില്‍ 30700-65400 രൂപയുമാണ്. താത്പര്യമുളളവര്‍ കെ.എസ്.ആര്‍ പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുളള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഒക്ടോബര്‍ അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sanitation.kerala.gov.in