പാലക്കാട്: പാചകവാതക സിലിണ്ടര്‍ ഗാര്‍ഹിക- വാണിജ്യ ആവശ്യ ങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ജി ല്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അറിയിച്ചു.ഗ്യാസ് സിലിണ്ട ര്‍ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയും സുരക്ഷാസംവിധാനം ഒരുക്കുന്നതിലെ വീഴ്ചയുമാണ് മിക്ക അപകടങ്ങള്‍ക്കും അഗ്‌നിബാ ധക്കും കാരണം.ഫലപ്രദമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാകും.തൃത്താല പട്ടിത്തറ ചിറ്റപ്പു റത്ത് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകട ത്തില്‍ ഗുരുതരമായി പൊള്ളലേക്ക് ചികിത്സയിലിരിക്കെ യുവതി മരിച്ച സാഹചര്യത്തിലാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തി ന്റെ നിര്‍ദ്ദേശം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടഞ്ഞ വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ സിലിണ്ടര്‍ സൂക്ഷിക്കാതിരിക്കുക.

ഗ്യാസ് ഉപയോഗിക്കുമ്പോള്‍ അടുക്കള വാതിലുകളും ജനലുകളും തുറന്ന് മതിയായ വായുസഞ്ചാരം ഉറപ്പാക്കുക.

ഉപയോഗിക്കാത്ത അടുപ്പിന്റെ നോബുകള്‍ ഓഫാണെന്ന് ഉറപ്പാക്കുക.

സിലിണ്ടറിനും അടുപ്പിനും സമീപം തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സൂക്ഷിക്കാതിരിക്കുക.

എപ്പോഴും സിലിണ്ടറുകള്‍ അടുക്കളയുടെ പുറത്ത് സൂക്ഷിക്കുന്നതാണ് സുരക്ഷിതം.

ഉപയോഗശേഷം നോബും റെഗുലേറ്ററും ഓഫാക്കുക.

നിലവാരമുള്ള റെഗുലേറ്ററും പൈപ്പും ഗ്യാസ് സിലിണ്ടറില്‍ ഉപയോഗിക്കുക.

ഗ്യാസ് സിലിണ്ടറും വിറക് – ചിമ്മിനി അടുപ്പുകളും അടുത്തടുത്ത് ഉപയോഗിക്കാതിരിക്കുക.

സിലിണ്ടറുമായി സ്റ്റൗവിനെ ബന്ധിപ്പിക്കുന്ന റബര്‍ ട്യൂബ്, വാല്‍വ് എന്നിവ പരിശോധിച്ച് വാതകച്ചോര്‍ച്ച ഇല്ലെന്ന് ഉറപ്പാക്കുക.

നിലവാരമുള്ള സ്റ്റൗ ഉപയോഗിക്കുക.

കൃത്യമായി ഗ്യാസ് ഇന്‍സറ്റലേഷനും അറ്റകുറ്റപ്പണിക്കും നടത്തുക.

കുട്ടികള്‍, പ്രായമായവര്‍, ഗ്യാസ് കൈകാര്യം ചെയ്യാന്‍ അറിഞ്ഞുകൂടാത്തവര്‍ സിലിണ്ടര്‍ കൈകാര്യം ചെയ്യരുത്.

ഗ്യാസ് ലീക്കേജ് ഉണ്ടായാല്‍

ഗ്യാസ് സിലിണ്ടറില്‍ വാല്‍വിലോ റെഗുലേറ്ററിലോ ലീക്കേജോ തീ പിടുത്തമോ ഉണ്ടായാല്‍ പരിഭ്രമിക്കാതെ സിലിണ്ടര്‍ ഒരു തുറസ്സായ ഇടത്തേക്ക് മാറ്റുക. ലീക്കായി പുറത്തുവരുന്ന പെട്രോളിയം വാതകം ഒരിടത്ത് തന്നെ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കുന്നതിന് ഇത് സഹാ യിക്കും. പാചക വാതകത്തിന് അന്തരീക്ഷ വായുവിനേക്കാള്‍ ഭാരം കൂടുതലായതിനാല്‍ വാതകം തറനിരപ്പിലാണ് വ്യാപിക്കുന്നത്. ഇത് ഒഴിവാക്കാനാണ് തുറസ്സായ സ്ഥലത്തേക്ക് മാറ്റുന്നത്. തുടര്‍ന്ന് റെഗുലേറ്റര്‍ സുരക്ഷിതമായ രീതിയില്‍ ഓഫാക്കുക. അശ്രദ്ധമായി ഇത് കൈകാര്യം ചെയ്യാതിരിക്കുക. റെഗുലേറ്റര്‍ ഓഫാക്കുന്നതിന് നനഞ്ഞ തുണിയോ ചാക്കോ ഉപയോഗിക്കാം. വാല്‍വില്‍ ലീക്കേജ് ഉണ്ടായാല്‍ ആ ഭാഗം നനഞ്ഞ തുണി ഉപയോഗിച്ച് അപകടം ഒഴി വാക്കാം. ലീക്കേജ് ഉണ്ടാകുമ്പോള്‍ കത്താന്‍ സാധ്യതയുള്ള വസ്തുക്ക ള്‍ സമീപത്ത് നിന്ന് മാറ്റുക. എല്‍.പി.ജി. സിലിണ്ടര്‍ പൊട്ടിത്തെറി ക്കാനുള്ള സാധ്യത താരതമ്യേന കുറവാണ്. സിലിണ്ടറിന് തീ പിടി ച്ചാല്‍ സിലിണ്ടര്‍ ചൂടാകാതെ സൂക്ഷിക്കുക. തീപ്പിടിച്ച് കത്തുന്ന സിലിണ്ടര്‍ തുടര്‍ച്ചയായി നനയ്ക്കാം. സിലിണ്ടര്‍ ചൂടുപിടിക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. സ്വയം കൈകാര്യം ചെയ്യാന്‍ കഴിയാ ത്ത സാഹചര്യത്തില്‍ സാഹസികത ഒഴിവാക്കി അഗ്നിരക്ഷാ സേന യുടെ സഹായം തേടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!