അലനല്ലൂര്‍: മാളിക്കുന്നില്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് കവര്‍ച്ച.ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാ രങ്ങളില്‍ നിന്നാണ് പണം കവര്‍ന്നത്. സമീപവാസിയും ക്ഷേത്ര ജീവനകാരനുമായ രാജന്‍ പൊതുവാള്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ഷേത്ര കുളത്തില്‍ കുളിക്കാനായി എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ പിന്‍വശതുള്ള ബള്‍ബ് തെളിയാത്തതായി ശ്രദ്ധ യില്‍ പെട്ടത്. പിന്‍വശത്തെ വാതിലും തുറന്ന നിലയിലാതിരുന്നു. തുടര്‍ന്ന് രാജന്‍ പൊതുവാള്‍ ക്ഷേത്രം കഴകംകാരനായ ഹരിദാസ നെയും, ക്ഷേത്ര കമ്മിറ്റി അംഗമായ വിജയകുമാറിനെയും വിവരം അറിയിച്ചു. ഇവര്‍ ക്ഷേത്രത്തിനകത്ത് പരിശോധന നടത്തിയപ്പോ ഴാണ് മോഷണം നടന്നതായി അറിയുന്നത്.
ചുറ്റമ്പലത്തിനകത്തെയും പുറത്തെയും രണ്ടു വീതം ഭണ്ഡാരങ്ങള്‍ തകര്‍ത്തു. കൗണ്ടറിലെ മേശയുടെ ലോക്കറും തകര്‍ത്തിട്ടുണ്ട്. പിന്‍ വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ നിലയിലാ യിരുന്നു.നവീകരണം നടക്കുന്നതിനാല്‍ പണിശാലയില്‍ നിന്നും ഉളി ഉപയോഗിച്ചാണ് മേശയും വാതിലും തകര്‍ത്തത്. 2000 രൂപ നഷ്ട പ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രം കമ്മിറ്റിയു ടെ പരാതിയില്‍ നാട്ടുകല്‍ പൊലീസ് ക്ഷേത്രത്തിലെത്തി പരിശോ ധന നടത്തി.അന്വേഷണം ആരംഭിച്ചു.