അലനല്ലൂർ: ഡിസംബർ അവസാനവാരം കോഴിക്കോട് വെച്ച് നട ക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി കെ.എൻ.എം. എടത്തനാട്ടുകര സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖാ സംഗമങ്ങൾക്ക് തുടക്കമായി.പ്രചാരണ സംഗമങ്ങളുടെ മണ്ഡലം തല ഉദ്ഘാടനം കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഉണ്ണീൻ കുട്ടി മൗലവി നിർവഹിച്ചു.പി.പി. കുഞ്ഞിമൊയ്തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .പി.മുഹമ്മദലി അൻ സാരി, അക്ബർ അലി സ്വലാഹി,പി.കെ. സെക്കരിയ്യ സ്വലാഹി,വി.മുഹമ്മദ് മൗലവി, കെ.നബീൽ ശറഫി, മഅറൂഫ് സ്വലാഹി സംസാരിച്ചു.
ഉണ്ണിയാൽ മസ്ജിദുൽ മുജാഹിദീനിൽ നടന്ന സംഗമത്തിന് ഇ. അബ്ദു റഹ്മാൻ മാസ്റ്റർ,പി.പി. കുഞ്ഞിമൊയ്തീൻ മാസ്റ്റർ, കുഞ്ഞിമുഹമ്മദ് ഹാജി,അബ്ദു കുട്ടി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പൂക്കാട ഞ്ചേരി മദ്രസയിൽ നടന്ന പരിപാടിയിൽ വി.മുഹമ്മദ് മൗലവി, അബ്ദു നാസർ കാപ്പിലകത്ത്,കെ.പി. സെക്കീർ,ഹസ്സൻ പുളിക്കൽ ,മഅറൂഫ് സ്വലാഹി സംസാരിച്ചു.മുറിയകണ്ണിയിൽ ഈ.അബ്ദു റഹ്മാൻ മാസ്റ്റർ, എൻ.അബ്ദു റഹ്മാൻ മൗലവി,പി.നസീർ സ്വലാഹി, തയ്യിൽ നാണിപ്പ തുടങ്ങിയവർ നേതൃത്വം നൽകി.
അലനല്ലൂരിൽ ഹംസ കള്ളിവളപ്പിൽ, പി.മുസ്തഫ മാസ്റ്റർ , പി. ഹു സൈൻ, തുടങ്ങിയവരും കുളപ്പറമ്പിൽ കെ. മുസ്തഫ മൗലവി, എം. മുഹമ്മദലി,എം. അബ്ദുൽ ഹമീദ് എന്നിവരും പാലക്കാഴി ദാറുൽ ഉലൂമിൽ കെ. സെക്കീർ ഹുസൈൻ അൻസാരി,ഈ.അബ്ദു റഹ്മാൻ മാസ്റ്റർ,പി.കെ. സെക്കരിയ്യ സ്വലാഹി,കെ.ടി. നാണി സാഹിബ്, കെ.അബ്ദു നാസർ പൂന്തല,കെ. ഹാഷിഫ് തുടങ്ങിയവരും നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ തിരുവിഴാം കുന്ന്,ചിരട്ട കുളം, തടിയംപറമ്പ്,കൊടിയം കുന്ന്,കാളമഠം എന്നിവിടങ്ങളിൽ ശാഖാ സംഗമങ്ങൾ നടക്കും.