തിരുവനന്തപുരം: സെപ്റ്റംബര്‍ 16 മുതല്‍ 25 വരെ നര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 314 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തായി അഡീഷനല്‍ എക്സൈസ് കമ്മിഷന്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.10 ദിവസത്തിനിടെ 324 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 67.59 കിലോ ഗ്രാം കഞ്ചാവ്, 166 കഞ്ചാവ് ചെടികള്‍, 771 ഗ്രാം എം. ഡി.എം.എ, 1291 ഗ്രാം മെത്താംഫിറ്റമിന്‍, 8.4 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. മയക്കമരുന്ന് കേസുകളിലെ 4 പ്ര ഖ്യാപിത കുറ്റവാളികള്‍ ഉള്‍പ്പെടെ വാറണ്ടിലെ 117 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളില്‍ ഹാജരാക്കി.
ഡ്രൈവിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും മുഴുവന്‍ സമയ ഹൈവേ പെട്രോളിങ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇത്തരത്തില്‍ കേസിലുള്‍പ്പെട്ട 2193 നര്‍ക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കി അവരുടെ പ്രവര്‍ത്തനങ്ങ ള്‍ നിരീക്ഷിച്ചു വരുന്നു. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ വിദ്യാ ര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്തു ന്നതിന് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിര്‍ത്തി ചെക്പോസ്റ്റുകളിലും ചെ ക്പോസ്റ്റ് ഇല്ലാത്ത ഇടറോഡുകളിലും വാഹന പിരിശോധന ശക്ത മാക്കിയിട്ടുണ്ട്.ഒക്ടോബര്‍ അഞ്ച് വരെയാണ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ് നടക്കുന്നത്.