അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ എം എല്‍ പി സ്‌കൂളി ന്റെ നേതൃത്വത്തില്‍ ലോക മുള ദിനാചരണത്തിന്റെ ഭാഗമായി മുള കൊണ്ട് നിരവധി കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്ന മുണ്ട ക്കുന്ന് സ്വദേശി ജംഷാദ് ചക്കംതൊടിയെ സ്‌കൂള്‍ പി.ടി.എ ആദരി ച്ചു.സ്‌നേഹോപഹാരം പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി കൈമാറി.പി.ടി.എ വൈസ് പ്രസിഡന്റ് വി.ഗഫൂര്‍ അധ്യക്ഷത വ ഹിച്ചു.മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഹംസപ്പ മുഖ്യാതി ഥിയായി.മുളയുടെ പ്രാധാന്യത്തെയും ഉപയോഗത്തെയും കുറിച്ച് ജംഷാദ് ക്ലാസ്സെടുത്തു.എം പി ടി എ പ്രസിഡന്റ് കെ. കാര്‍ത്തിക പ്രമോദ്, പി.ടി.എ വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത്, പി ടി എ അംഗങ്ങളായ പി.ഫെമിന , പി പി ഉമ്മര്‍ , നാസര്‍ കാപ്പുങ്ങല്‍ അധ്യാ പകരായ സി.മുഹമ്മദാലി, കെ.എം.ഷാഹിനസലിം, കെ.മിന്നത്ത് , കെ. ഹബീബ, കെ.പി.ഫായി ഖ്‌റോഷന്‍ , ഷാഹിദ് സഫര്‍ ,നബില്‍ ,ബേബി സല്‍വ,എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!