പാലക്കാട്: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കൈത്തറി മേഖലയില്‍ സംസ്ഥാനതലത്തില്‍ തെരഞ്ഞെ ടുക്കപ്പെട്ട 75 നെയ്ത്തുകാര്‍ ഉള്‍പ്പെടെ ജില്ലയിലെ നെയ്ത്തുകാരെ ആദരിച്ചു. മണപ്പാടം നാരായണ യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി പി.പി. സുമോദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൈത്ത റി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ യും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുരുകേശന്‍, എ. നഞ്ചപ്പന്‍, ജി. തങ്കവേലു, യു. സുബ്രമണ്യന്‍ എന്നീ നെയ്ത്തു കാരെയാണ് ആദരിച്ചത്.
പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന അധ്യക്ഷയായി. സഹകരണ ക്ഷേമനിധി ബോര്‍ഡ് അംഗം കെ.എന്‍. സുകുമാരന്‍ മാസ്റ്റര്‍, പുതുക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍, ഹാന്റക്‌സ് ഭരണസമിതി അംഗം ആര്‍. രാമസ്വാമി, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.എന്‍. വെങ്കിടേ ശ്വരന്‍, സീനിയര്‍ സഹകരണ ഇന്‍സ്പെക്ടര്‍ പി.കെ. സതീഷ് എന്നിവ ര്‍ പങ്കെടുത്തു.