മണ്ണാര്‍ക്കാട്: കെഎസ്‌കെടിയു,കര്‍ഷക സംഘം,സിഐടിയു എന്നിവ 14ന് നടത്തുന്ന സാമൂഹിക ജാഗരണ്‍ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം മണ്ണാര്‍ക്കാട് കാല്‍നട പ്രചരണ ജാഥ നടത്തി. കോടതിപ്പടിയില്‍ സിഐടിയു ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് ജാഥാ ക്യാപ്റ്റന്‍ കെ.പി ജയരാജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ജാഥാ മാനേജര്‍ ഹക്കീം മണ്ണാര്‍ക്കാട്,അംഗങ്ങളായ ടി.ഹരി ലാല്‍,പി.കൃഷ്ണകുമാര്‍,അഡ്വ.കെ.സുരേഷ്,വിവിധ സംഘടനാ നേതാക്കളായ എം.കൃഷ്ണകുമാര്‍,ടിആര്‍ സെബാസ്റ്റ്യന്‍, ദാസപ്പന്‍, രാകേഷ്,എ.അഷ്‌റഫ്,സത്യപ്രകാശ്,നിയാസ് എന്നിവര്‍ സംസാരി ച്ചു.ജാഥയുടെ സമാപനം ആശുപത്രിപ്പടിയില്‍ വെച്ച് കര്‍ഷ സംഘം ഏരിയ വൈസ് പ്രസിഡന്റ് കെ.ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കി രാജ്യത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയാണ് 14ന് ജില്ലായിലെ 12 ഏരിയ കേന്ദ്രങ്ങളിലും മൂന്ന് ഏരിയകള്‍ ചേര്‍ന്ന് ജില്ലാ കേന്ദ്രത്തിലും സാമൂ ഹിക് ജാഗരണ്‍ സംഗമം നടത്തുന്നത്.വിലക്കയറ്റം,തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയും എല്ലാവര്‍ക്കും വീട്,ആരോഗ്യം, കാര്‍ഷി കോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില,തൊഴിലുറപ്പ് പദ്ധതിയുടെ വിപുലീ കരണം എന്നീ മുദ്രാവാക്യങ്ങളുമായാണ് സംഗമം സംഘടിപ്പി ക്കുന്നത്.