അഗളി:മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി അഭിമാനമായ നഞ്ചിയമ്മയെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നി യോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.അഗളിയിലെ വസതിയിലെ ത്തി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത സ്‌നേഹോപഹാരം നഞ്ചിയമ്മയ്ക്ക് കൈമാറി.അട്ടപ്പാടി ബ്ലോ ക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷിബു സിറിയക്ക് പൊന്നാട ആണിയി ച്ച് ആദരിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ജോബി കുരുവിക്കാട്ടില്‍,പി.എം ഹനീഫ നിയോജക മണ്ഡലം യൂത്ത് കോ ണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ആഷിക്ക് വറോടന്‍,മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായ രാജന്‍ ആമ്പാടത്ത്, പി.മണികണ്ഠന്‍, ഇസ്‌മെയില്‍ കൊമ്പം തുടങ്ങിയവര്‍ പങ്കെടുത്തു.അയ്യപ്പനും കോശി യിലെ അഭിനേതാവ് എസ്.പഴനി സ്വാമിയും നഞ്ചിയമ്മയോടൊപ്പം ഉണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!