അഗളി:അട്ടപ്പാടിയില്‍ പട്ടിവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളുടെ ആ രോഗ്യ ജീവിത നിലവാരം യഥാസമയം പരിശോധിച്ചു രേഖപ്പെടു ത്തുന്ന ഹെല്‍ത്ത് കാര്‍ഡിന്റെ സ്‌ക്രീനിംഗ് പുരോഗമിക്കുന്നു. ആ ദ്യഘട്ടത്തില്‍ മുക്കാലി എം.ആര്‍. എസിലെ വിദ്യാര്‍ത്ഥികളിലാണ് സ്‌ക്രീനിംഗ് നടത്തുന്നത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃ ത്വത്തില്‍ വിദ്യാര്‍ത്ഥികളിലെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ശാ സ്ത്രീയമായി അപഗ്രഥനം ചെയ്യുന്നതിനായി യുനിസെഫ്, ആരോ ഗ്യവകുപ്പിലെ ശിശു സംരക്ഷണ വിഭാഗത്തിലെ വിദഗ്ധര്‍, ന്യൂട്രിഷ നിസ്റ്റുമാര്‍ എന്നിവരുടെ സഹായത്തോടെയാണ് ഹെല്‍ത്ത് കാര്‍ഡ് സ്‌ക്രീനിംഗ് നടപ്പാക്കുന്നത്. നേരിട്ട് വിദ്യാര്‍ത്ഥികളോട് ചോദിച്ച റിഞ്ഞും , ഡോക്ടര്‍ നേരിട്ട് പരിശോധിച്ചും രണ്ട് രീതിയിലാണ് ഹെല്‍ത്ത് കാര്‍ഡ് സ്‌ക്രീനിംഗ് നടത്തുന്നത്. രണ്ടും പുരോഗമിക്കു ന്നതായി എം.ആര്‍.എസ്. സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.
വിദ്യാര്‍ത്ഥി സ്‌കൂളില്‍ പ്രവേശനം നേടുന്നത് മുതല്‍ സ്ഥാപനത്തി ല്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചു പോകുന്നത് വരെയുള്ള കാലയള വിലെ ആരോഗ്യ സംബന്ധമായ സമസ്ത വിവരങ്ങളും ഹെല്‍ത്ത് കാ ര്‍ഡില്‍ രേഖപ്പെടുത്താന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കാലങ്ങളില്‍ നല്‍കിയിട്ടുള്ള കൗണ്‍സിലിംഗ് വിവരങ്ങളും ആരോ ഗ്യപരിപാലന ക്ലാസുകള്‍ സംബന്ധിച്ച വിവരങ്ങളും ഹെല്‍ത്ത് കാര്‍ ഡില്‍ രേഖപ്പെടുത്തുന്നുണ്ട്.പഠന വൈകല്യങ്ങള്‍, നിലവില്‍ ചികി ത്സ തേടുന്ന രോഗങ്ങളുടെ വിവരങ്ങള്‍, പാരമ്പര്യരോഗ ചരിത്രം, കൗമാരക്കാരായ പെണ്‍ കുട്ടികളിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങ ള്‍ എന്നിവയും ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്താന്‍ കഴിയും. പട്ടികവര്‍ഗ്ഗക്കാരായ വിദ്യാര്‍ഥികളില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌ന ങ്ങള്‍ തുടക്കത്തില്‍ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശി ക്കുന്നതിന് കഴിയുന്ന രീതിയിലാണ് ഹെല്‍ത്ത് കാര്‍ഡ് തയ്യാറാ ക്കുന്നത്.