മണ്ണാര്‍ക്കാട് :ഡിസംബര്‍ 1-31 കാലയളവില്‍ ‘മഴവില്ലാകാം മണ്ണി ലിറങ്ങാം’ എന്ന പ്രമേയയത്തില്‍ നടക്കുന്ന മഴവില്‍ സംഘം മെമ്പര്‍ഷിപ് ക്യാമ്പയിന്റെ സമാപനമായി എസ് എസ് എഫ് കാവുണ്ട യൂണിറ്റ് മഴവില്‍ സംഘം കുട്ടിസഭ നടത്തി. മഹല്ല് ഖത്തീബ് സിദ്ധീഖ് അന്‍വരി ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് പാലക്കാട് ജില്ലാ സെക്രട്ടറി സ്വാദിഖ് സഖാഫി ‘നാം നന്മയുടെ പൂക്കള്‍’ എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു മഹല്ല് പ്രസിഡന്റ് അബ്ദുല്‍ അസീസ്, മഹല്ല് സെക്രട്ടറി അന്‍വര്‍ സ്വാദിഖ്, മുസ്ലിം ജമാഅത് യൂണിറ്റ് സെക്രട്ടറി അലവി. പി എന്നിവര്‍ പങ്കെടുത്തു. എസ് എസ് എഫ് യൂണിറ്റ് ഭാരവാഹികളായ ജാസിര്‍ അര്‍ഷദ് സ്വഫ്വാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ മഴവില്‍ വിബ്ജിയോര്‍ അംഗങ്ങളായിപ്രഖ്യാപിച്ചു.എസ് എസ് എഫ് യൂണിറ്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് നബീല്‍ സ്വാഗതവും മഴവില്‍ യൂണിറ്റ് പ്രസിഡന്റ് സിനാന്‍.പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മഴവില്‍ റാലിയും നടന്നു.