തച്ചനാട്ടുകര: കുറുമാലിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സ വത്തോടനുബന്ധിച്ച് വെളിനേഴി നാണു നായര്‍ സ്മാരക കലാകേ ന്ദ്രത്തിന്റെ പ്രഹ്ളാദചരിതം കഥകളി അരങ്ങേറി. പുറപ്പാടില്‍ മാസ്റ്റര്‍ കലാകേന്ദ്രം ധീരജ് ഗിരീഷ്, കലാകേന്ദ്രം ആര്‍ദ്ര രാമദാസ് എന്നിവര്‍ വേഷമിട്ടു. ഹിരണ്യകശിപു ആയി കലാമണ്ഡലം കുട്ടികൃഷ്ണന്, പ്രഹ്ളാദന് ആയി കലാകേന്ദ്രം ആദിത്യന്, ശുക്രാചര്യര്‍ ആയി കലാമണ്ഡലം ശ്രീരാമന് എന്നിവര്‍ അരങ്ങി ലെത്തി. കലാമണ്ഡലം നാരായണന്‍കുട്ടി നരസിംഹമായി അരങ്ങു തകര്‍ത്തു.കലാമണ്ഡലം മോഹനകൃഷ്ണന്, പനയൂര്‍ കുട്ടന് എന്നിവര്‍ സംഗീതവും, സദനം രാമകൃഷ്ണന്, സദനം ജിതിന് എന്നിവര്‍ ചെണ്ടയിലും അരങ്ങിലെത്തി.