അലനല്ലൂര്‍: ഡീല്‍ അക്കാദമി പത്താം വാര്‍ഷികം വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാ യി.ഫ്‌ളവേഴ്‌സ് ടി വി സ്റ്റാര്‍മാജിക് ഡയറക്ടര്‍ അനൂപ് ജോണ്‍,നടി അനുമോള്‍,മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ കൃഷ്ണദാസ്‌ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ചടങ്ങില്‍ അലന ല്ലൂരിലെ പാലിയേറ്റീവ് കെയറിലേക്ക് 25,001 രൂപയും ഫാര്‍മേഴ്‌സ് കൂട്ടായ്മയുടെ സഹായ ത്തോടെയുള്ള പഠനകിറ്റ്,അനാഥരായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ ഷിപ്പ് വിതരണം എന്നിവയും നടന്നു. അച്ചുത ന്‍ പനച്ചികുത്ത്, സിത്താ രഷാനിര്‍ , കബീര്‍ കെവി, റഹ്മത്ത് മഠ ത്തൊടി എന്നിവരെ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍,അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലൈല ഷാജ ഹാന്‍, അനിത വിത്തനോട്ടില്‍,അലി മഠത്തൊടി,ആയിഷബി ആ റാട്ടുതൊടി,ഡീല്‍ അക്കാദമി പ്രധാന അധ്യാപകന്‍ വിഷ്ണു അലനല്ലൂ ര്‍,റഷീദ് ആലായന്‍,കാസീം ആലായന്‍ ,വേണു ഗോപാല്‍, സുദര്‍ശന കുമാര്‍,യൂസഫ് പാക്കത്ത്,നാസര്‍ കളത്തില്‍ സംസാരിച്ചു.തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!