മണ്ണാര്‍ക്കാട്: കോട്ടത്തറ ആശുപത്രിയില്‍ നിന്നും ചികിത്സ ലഭി ക്കാതെ മൂലക്കൊമ്പ് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ കാരണക്കാരായവരെ കണ്ടെത്തി നടപടിയെടുക്കണമന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ആവശ്യപ്പെട്ടു.
വിഷജീവി കടിച്ചതെന്ന സംശയത്തില്‍ അസ്വസ്ഥതകളുമായി പു തൂര്‍ താഴെ മൂലക്കൊമ്പ് ഊരിലെ സതീഷിനെ കഴിഞ്ഞ ദിവസമാണ് കോട്ടത്തറ ഗവ.ട്രൈബല്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ത്തിച്ചത്.ശ്വസിക്കാന്‍ ബുദ്ധിമുണ്ട് അനുഭവപ്പെട്ടിരുന്നു.രാത്രി ഉറക്ക ത്തിനിടയില്‍ പാമ്പോ വിഷമുള്ള മറ്റെതെങ്കിലും ജന്തുക്കളോ കടി ച്ചതാകാമെന്ന സംശയം പ്രകടിപ്പിച്ചെങ്കിലും ആശുപത്രി അധികൃത ര്‍ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നാണ് ബന്ധുക്കളുടെ പരാതി. കൊല്ലം ജില്ലാ ആശുപത്രിയില്‍ നഴ്‌സായ സഹോദരി ശിവകാമിയാ ണ് സതീഷിനെ ആശുപത്രിയില്‍ എത്തിച്ചത്.പാമ്പ് കടിച്ചതിന്റെ അടയാളമൊന്നും സതീഷിന്റെ ശരീരത്തില്‍ കണ്ടില്ലെന്നും പരി ശോധനയില്‍ അസ്വഭാവികമായതൊന്നും കണ്ടെത്തിയില്ലെന്നാ യിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.സതീഷിന്റെ നാഡീവ്യൂഹങ്ങള്‍ക്ക് വിഷബാധയേറ്റിട്ടുണ്ടെന്നാണ് കോയമ്പത്തൂര്‍ ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
കോട്ടത്തറ ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയില്‍ എത്തിച്ചിട്ടും അടിയന്തര ചികിത്സ നല്‍കാത്തതും വിഷബാധയേറ്റ് വരുന്ന രോഗി കള്‍ക്ക് അത്യാവശ്യഘട്ടത്തില്‍ നല്‍കേണ്ട പ്രതിരോധ മരുന്നു പോ ലും സൂക്ഷിക്കാത്തതും ഗുരുതര വീഴ്ചയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.മരിച്ച സതീഷിന്റെ സഹോദരി ശിവകാമിയുടെ പരാ തി ഗൗരവത്തിലെടുക്കണമെന്നും മരണത്തിന് കാരണക്കാരായവ രെ കണ്ടെത്തി വകുപ്പ് തല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആരോഗ്യ വകുപ്പ് മന്ത്രി,ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ എ്ന്നിവര്‍ക്ക് പരാതി നല്‍കിയതായി ഗിരീഷ് ഗുപ്ത അറിയി ച്ചു.
കോട്ടത്തറ ആശുപത്രിയില്‍ നിന്നും ചികിത്സ ലഭിക്കാതെ മൂല ക്കൊമ്പ് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ കാരണക്കാ രായവരെ കണ്ടെത്തി നടപടിയെടുക്കണമന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ആവ ശ്യപ്പെട്ടു.കോട്ടത്തറ ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയില്‍ എത്തിച്ചിട്ടും അടിയന്തര ചികിത്സ നല്‍കാത്തതും വിഷബാധയേറ്റ് വരുന്ന രോഗികള്‍ക്ക് അത്യാവശ്യഘട്ടത്തില്‍ നല്‍കേണ്ട പ്രതി രോധ മരുന്നു പോലും സൂക്ഷിക്കാത്തതും ഗുരുതര വീഴ്ചയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.മരിച്ച സതീഷിന്റെ സഹോദരി ശിവകാമിയുടെ പരാതി ഗൗരവത്തിലെടുക്കണമെന്നും മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി വകുപ്പ് തല നടപടിയെടുക്കണമെ ന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ്ന്നിവര്‍ക്ക് പരാതി നല്‍കിയതായി ഗിരീഷ് ഗുപ്ത അറിയിച്ചു.