കോട്ടോപ്പാടം: പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ വാര്‍ഷിക പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നതിനായി കോട്ടോപ്പാടം പ ഞ്ചായത്തില്‍ ഗ്രാമസഭകള്‍ തുടങ്ങി.കൃഷി വികസനത്തിനായി കാര്‍ഷിക മേഖലയില്‍ സമഗ്ര സര്‍വേ നടത്തുക,ഓരോ വാര്‍ഡിലും കാര്‍ഷക സമിതി രൂപീകരിക്കുക,ലൈഫ് ഭവന പദ്ധതിക്ക് പുറമെ സര്‍ക്കാര്‍ഏജന്‍സികളുടെ സഹായത്തോടെ ഭവന പദ്ധതിക്ക് രൂപം നല്കുക,കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ആഴ്ച ചന്ത തുടങ്ങുക,വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിത്യരോഗികള്‍ക്കും പ്രത്യേക ആരോഗ്യ പരിരക്ഷ പദ്ധതിക്ക് രൂപം നല്കുക,ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിനും കുടി വെള്ളത്തിനുംസ്ടീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും പ്രത്യേക പദ്ധതി കള്‍ ആരംഭിക്കുക,സമഗ്ര പട്ടികജാതി-പട്ടിക വര്‍ഗ്ഗ പദ്ധതി ഭിന്ന ശേഷി ക്കാര്‍ക്ക് സ്വയം തൊഴില്‍ സംരഭം തുടങ്ങുവാനുള്ള പദ്ധതി കള്‍ സമഗ്ര വിദ്യഭ്യാസ പദ്ധതികള്‍ ഉള്‍പ്പടെ രൂപം നല്കുന്നതിനുള്ള നിര്‍ദ്ദേശമാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്ന് വന്നത്.

ആര്യമ്പാവ് പത്താം വാര്‍ഡില്‍ നടന്ന ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.മെയ് 29 വരെയുള്ള ദിവസങ്ങളില്‍ 22 വാര്‍ഡുകളിലായി നടത്തുന്ന ഗ്രാമസഭകളില്‍ പങ്കെടുത്ത് വാര്‍ഷിക പദ്ധതി രൂപീകരണത്തിന് പൊതുജനങ്ങള്‍ പങ്കാളികളാകണമെന്നും പ്രസിഡന്റ് അറിയിച്ചു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കാസിം കുന്നത്ത് റജീന കെ.കോ ഓഡിനേറ്റര്‍ രമേഷ്.ജി,അങ്കണവാടി ടീച്ചര്‍ സില്‍ജ,ആശ പ്രവര്‍ത്തക സുജാത. കെ.എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!