മണ്ണാര്‍ക്കാട്: യുഡിഎഫ് അംഗങ്ങള്‍ രണ്ടാമതും അവിശ്വാസം കൊ ണ്ട് വന്നതിനെ മധുരം വിതരണം ചെയ്ത് ആഘോഷിച്ച് ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ.ബുധനാഴ്ച രാവി ലെയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്കും ഓഫീ സിലെത്തിയവര്‍ക്കും ഉമ്മുസല്‍മ ലഡു വിതരണം നടത്തിയത്.
അഴിമതിയും സ്വജനപക്ഷാപാതവും പൊതുമുതല്‍ ദുരുപയോഗ വും നടത്തിയിട്ടില്ലാത്ത താന്‍ അഭിമാനത്തോടെയും ആത്മവി ശ്വാസത്തോടെ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുമെന്ന് ഉമ്മുസല്‍മ മാധ്യമങ്ങളോട് പറഞ്ഞു.സ്വന്തം പാര്‍ട്ടിയിലുണ്ടായി രുന്ന സ്ത്രീക്കെതിരായി അവരെ ദ്രോഹിച്ചും ചതിച്ചും പുറത്താക്കി യെന്ന കഥ ചരിത്ര താളുകളില്‍ രേഖപ്പെടുത്തട്ടെയെന്നാണ് ആഗ്ര ഹിക്കുന്നതെന്നും ഉമ്മുസല്‍മ പറഞ്ഞു.
തിങ്കളാഴ്ചയാണ് യുഡിഎഫിലെ 11 അംഗങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി യത്.ഇത് രണ്ടാമത്തെ തവണയാണ് യുഡിഎഫ് അംഗങ്ങള്‍ ഉമ്മു സല്‍മക്കെതിരെ അവിശ്വാസം കൊണ്ട് വരുന്നത്.കഴിഞ്ഞ നവംബ റില്‍ കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും ലീഗ് നേ താക്കളുടെ നിര്‍ദേശ പ്രകാരം യുഡിഎഫ് അംഗങ്ങള്‍ വിട്ടു നിന്നതി നാല്‍ പ്രമേയം തള്ളിപ്പോവുകയായിരുന്നു.ആറ് മാസക്കാലം കഴി ഞ്ഞാണ് വീണ്ടും അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്ന ത്.ജൂണ്‍ ആദ്യവാരത്തില്‍ അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ചയു ണ്ടാകുമെന്നാണ് സൂചന.