മണ്ണാര്‍ക്കാട്: വാദ്യവിശേഷങ്ങളും വര്‍ണ്ണക്കാഴ്ചകളുമൊരുക്കി മണ്ണാ ര്‍ക്കാട് പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ താ ലപ്പൊലി ആഘോഷിച്ചു.ദേശവേലകളുടെ സംഗമം വര്‍ണ്ണാഭമായി. രാവിലെ കൂട്ടഗണപതി ഹോമം,മുട്ടറുക്കല്‍,താലപ്പൊലി കൊട്ടിയ റിയിക്കല്‍,ദാരികവധം പാട്ട് എന്നിവയുണ്ടായി.
ഉച്ചയ്ക്കു ശേഷം രണ്ട് മണിയോടെ പെരിമ്പടാരി, പോത്തോഴി, പറ മ്പുള്ളി,ചങ്ങലീരി,വേണ്ടാംകുര്‍ശ്ശി,കൂനിവരമ്പ്,കുമരംപുത്തൂര്‍,കുമരംപുത്തൂര്‍ യുവജന സംഘം,ചങ്ങലീരി വിഷ്ണു ക്ഷേത്രം,ടി റോഡ് വേണ്ടാംകുര്‍ശ്ശി,കാഞ്ഞിരംപാടം,കിഴക്കുമ്പുറം,വള്ളുവമ്പുഴ എന്നി വടങ്ങളില്‍ നിന്നുള്ള ദേശവേലകള്‍ പുറപ്പെട്ടു.
ഏഴ് മണിയോടെയ കൂത്തുമാടം ഗ്രൗണ്ടില്‍ സമാപിച്ചു.പൂതന്‍, തിറ, കാള,പൂക്കാവടി,ഗജവീരന്‍മാര്‍ എന്നിവയുടെ അകമ്പടിയോടെ ദേ ശവേലകള്‍ എഴുന്നെള്ളി.ആറു മണിയ്ക്ക് ഗജവീരന്‍മാര്‍ കാവ് കയ റി ദേവിയെ വണങ്ങി.മഴയെ വകവെയ്ക്കാതെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.താലപ്പൊലി,എഴുന്നെള്ളത്ത്,കളംപാട്ട് എന്നിവ യോടെ ആഘോഷം സമാപിച്ചു.