അഗളി: സൈലന്റ് വാലി സൈരന്ധ്രിയില്‍ നിന്നും കഴിഞ്ഞ മൂന്നി നു രാത്രിയില്‍ കാണാതായ വനംവാച്ചര്‍ രാജനെ കണ്ടെത്തുന്നതി നുള്ള നടപടികളുടെ ഭാഗമായി പൊലീസ് തിരച്ചില്‍ നോട്ടീസ് പുറ പ്പെടുവിച്ചു.തമിഴ്‌നാട്ടിലെ പൊതു ഇടങ്ങളിലും വാഹനങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ട്.പ്രാദേശിക ചാനലുകളിലും നോട്ടീസ് സം പ്രേഷണം ചെയ്യുന്നുണ്ട്.
അഗളി ഡിവൈഎസ്പി എം മുരളീധരന്റെ നേതൃത്വത്തിലുള്ള സം ഘമാണ് കേസ് അന്വേഷിക്കുന്നത്. കാട്ടില്‍ തിരച്ചില്‍ നടത്തുന്നതി നൊപ്പം അതിര്‍ത്തിയിലെ ടൗണുകളിലും ഗ്രാമങ്ങളിലും അന്വേഷ ണം ഊര്‍ജ്ജിതമാക്കും.വനംവകുപ്പിന്റെ അന്വേഷണവും തുടരുക യാണ്.സംഭവത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കു മെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.പൊലീസ് സം ഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍പ്രസാദ്,എസ് ഐ ബി സതീ ഷ്‌കുമാര്‍ എന്നിവരുമുണ്ട്.
പൊലീസ് രാജന്റെ സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടേയും മൊഴിയെടുത്തു.രാജന്റെ മൊബൈല്‍ ഫോണുകളും സിം കാര്‍ ഡുകളും പരിശോധിച്ചെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട് സൂചനകള്‍ ലഭിച്ചിട്ടില്ല.രാജനെ കുറിച്ചു വിവരം ലഭ്യമാകാത്തതി നാല്‍ വീട്ടുകാരും നാട്ടുകാരും ആശങ്കയിലാണ്.