മണ്ണാര്‍ക്കാട്: ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താല്‍ മലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ ര്‍ ഈസ്റ്റര്‍ ആഘോഷിച്ചു.അമ്പത് നോമ്പിന്റെ വിശുദ്ധിയുമായാണ് വിശ്വാസികള്‍ ഈസ്റ്ററിനെ വരവേറ്റത്.
മണ്ണാര്‍ക്കാട്,അട്ടപ്പാടി താലൂക്കുകളിലെ ക്രൈസ്തവ ദേവാലയങ്ങ ളില്‍ ഉയിര്‍പ്പു തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ നടന്നു.വിവിധ ദേവാലയ ങ്ങളില്‍ ചടങ്ങുകള്‍ ശനിയാഴ്ച രാത്രിയോടെയും ഞായറാഴ്ച പുലര്‍ ച്ചെയോടയുമായി പൂര്‍ത്തിയായി.പ്രദക്ഷിണവുമുണ്ടായി.കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും വീടുകളില്‍ നിന്നും പുറ ത്തിറങ്ങാന്‍ സാധിക്കാതിരുന്ന വിശ്വാസികള്‍ ഇത്തവണ പാതിരാ കുര്‍ബാനയിലും പ്രത്യേക പ്രാര്‍ത്ഥനകളിലും ആവേശത്തോടെ പങ്കു ചേര്‍ന്നു.
ദു:ഖ വെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍.മാനവ സമൂഹത്തിന് പ്രത്യാശയുടേയും നവജീവിതത്തിന്റേയും ഉള്‍വിളി യും ഉത്സവവുമാണ് ഉയിര്‍പ്പ് തിരുനാള്‍.യേശുക്രിസ്തുവിന്റെ പുനരു ത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനം കൂടിയാണ് ആനന്ദത്തി ന്റെ ഞായറായ ഈസ്റ്റര്‍.തിന്‍മയുടേയും അസത്യത്തിന്റേയും ജയം താല്‍ക്കാലികമാണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞ വഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിന് വേണ്ടി നിലനില്‍ക്കണ മെന്നതാണ് ഈസ്റ്റര്‍ നല്‍കുന്ന പാഠം.ഉയിര്‍പ്പ് തിരുനാള്‍ ആചരിക്കു മ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേ ല്‍ക്കുമെന്നതാണ് ക്രൈസ്തവ വിശ്വാസം.