മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്ക് സമാന്തര പാതയ്ക്കായി എംഎം എല്‍എമാരായ എന്‍.ഷംസുദ്ദീന്‍,കെ.ശാന്തകുമാരി എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി.അഗളി പഞ്ചായ ത്തിലെ പാറവളവ് മുതല്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല വരെ നിര്‍ദിഷ്ട പാത കടന്നു പോകുന്ന പ്രദേശത്തായിരുന്നു പരിശോ ധന. വനത്തിലൂടെയടക്കം ഇത്രയും ദൂരം നടന്നാണ് പരിശോധന നടത്തിയത്.
പാതയുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ നിയസമഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു.അട്ടപ്പാടിയിലെ പാറവളവില്‍ നിന്നും ആരംഭിച്ച് പൂ ഞ്ചോലയിലൂടെ കാഞ്ഞിരം,ചിറയ്ക്കല്‍പ്പടി വഴി എത്തുന്ന റോഡ് വേണമെന്നത് കാലങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. പാറവ ളവിനും പൂഞ്ചോലയ്ക്കും ഇടയില്‍ റോഡിന് ആവശ്യമാകുന്ന വന ഭൂമിക്ക് പകരം ഭൂമി നല്‍കാന്‍ അട്ടപ്പാടിയിലെ പഞ്ചായത്തുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.നിര്‍ദിഷ്ട പാലക്കാട് കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേയെ അട്ടപ്പാടി വഴി കൊച്ചി-സേലം നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പാതയില്‍ തമിഴ്‌നാടിനും താല്‍ പ്പര്യമുണ്ടെന്നാണ് സൂചന.
അട്ടപ്പാടി ചുരം വഴി മണ്ണാര്‍ക്കാട്ടേക്കുള്ള യാത്ര മഴക്കാലത്ത് തടസ്സ പ്പെടുന്നതാണ് മറ്റൊരു പാത തേടാന്‍ പ്രേരണയാകുന്നത്.ഇന്നത്തെ യാത്രയിലൂടെ വനംവകുപ്പ് അനുകൂല റിപ്പോര്‍ട്ട് നല്‍കിയാല്‍ തുടര്‍ നടപടികള്‍ എളുപ്പത്തിലായേക്കും.വനഭൂമി വനേതര ആവശ്യങ്ങള്‍ ക്ക് അനുവദിക്കാന്‍ ചുമതലപ്പെട്ട ഫോറസ്‌റ്റേഷന്‍ നോഡല്‍ ഓഫീ സറായ കണ്‍സര്‍വേറ്റര്‍ ആര്‍.എസ്.അരുണ്‍,പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍,തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍,രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരും സം ബന്ധിച്ചു.