മണ്ണാര്‍ക്കാട് : ‘ഇസ്ലാം : അതിരുകളില്ലാത്ത കാരുണ്യം, സുതാര്യമായ ദര്‍ശനം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഐ എസ് എം സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി ഐ എസ് എം പാലക്കാട് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് ക്യാമ്പും ഇഫ്താര്‍ സംഗമവും നടത്തി.കെ എന്‍ എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ ഉദ്ഘാടനം ചെയ്തു.ഐ എസ് എം ജില്ലാ പ്രസിഡണ്ട് ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഹദി യത്തുള്ള സലഫി മുഖ്യപ്രഭാഷണം നടത്തി.കെ എന്‍ എം പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി പി.ഉമര്‍ മാസ്റ്റര്‍,ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശിഹാബ് തൊടുപുഴ,ജില്ലാ സെക്രട്ടറി അക്ബറലി സ്വലാഹി,ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി അബൂഫൈസല്‍ അന്‍സാരി, ജില്ല ട്രഷറര്‍ ആഷിക് റഹ്മാന് സംസാരിച്ചു. പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, അലനല്ലൂര്‍, എടത്തനാട്ടുകര എന്നീ മണ്ഡലങ്ങളി ലുമുള്ള എക്സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.