അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എഎല്‍പി സ്‌കൂള്‍ 108-ാമ ത് വാര്‍ഷികം ആഘോഷിച്ചു.വി.കെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഡോ.കെ മഹഫൂസ് റഹീം അധ്യക്ഷനായി. എല്‍എസ്എസ് നേടിയ 30 വിദ്യാര്‍ത്ഥികളേയും,പാഠ്യ-പാഠ്യാനുബ ന്ധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കും അവാര്‍ഡുകള്‍ വിത രണം ചെയ്തു.പ്രീ പ്രൈമറി ക്ലാസുകളില്‍ നിന്നും ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും ആദരി ച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം മെഹര്‍ബാന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഷാനവാസ്,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രായ അലി മഠത്തൊടി,ലൈല ഷാജഹാന്‍,പഞ്ചായത്ത് അംഗങ്ങളാ യ പി.അക്ബറലി,പി.രഞ്ജിത്ത്,മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി.അനില്‍കുമാര്‍,പ്രധാന അധ്യാപകന്‍ സി ടി മുരളീധ രന്‍,അലനല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ അബൂബക്കര്‍, പിടിഎ പ്രസിഡന്റ് റസാഖ് മംഗലത്ത്,പിടിഎ വൈസ് പ്രസിഡ ന്റു മാരായ എം അയ്യൂബ്,മുസ്തഫ മാമ്പള്ളി,വി ഗഫൂര്‍,മുന്‍ പ്രധാന അധ്യാ പിക വി.കെ.ചന്ദ്രലേഖ,അഡ്വ.എ സത്യനാഥന്‍,എ.എം സക്കീര്‍,എന്‍ ബഷീര്‍,സുബൈര്‍,സന്ദീപ്,നാസര്‍ കാപ്പുങ്ങല്‍,റഹ്മത്ത് മഠത്തൊടി എന്നിവര്‍ സംസാരിച്ചു.