കോട്ടോപ്പാടം: പ്രവാസി യുവസംരംഭകന്‍ കച്ചേരിപറമ്പ് കൂമഞ്ചേരി മുഹമ്മദ് റിയാ സുദ്ദീന്‍ പ്രദേശത്തെ രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോ ല്‍ ദാനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ ഹിച്ചു.വ്യവസായ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കപ്പുറം പാവപ്പെട്ടവരെയും നിരാശ്രയ രെയും സ്മരിച്ചുകൊണ്ട് ബൈത്ത് റഹ്മകള്‍ നിര്‍മിച്ചും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങ ളില്‍ പങ്കാളിയാകുന്ന മുഹമ്മദ് റിയാസുദ്ദീന്റെ സ്‌നേഹവും കരുതലും സമൂഹത്തിന് മഹനീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ആയിരം ചതുരശ്ര അടി വിസ്തീര്‍ണത്തി ല്‍ കിടപ്പുമുറി,ഡൈനിങ് ഹാള്‍,കിച്ചന്‍, ബാത്ത്‌റൂം,ടോയ്ലറ്റ് വരാന്ത തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുള്‍ക്കൊള്ളുന്ന രണ്ട് വീടുകള്‍ക്കായി ഇരുപത്തഞ്ച് ലക്ഷം രൂപയാണ് ചെലവഴിച്ചത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ ബൈത്തു റഹ്മ എ ന്നാണ് വീടുകള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത്.
കച്ചേരിപറമ്പില്‍ നടന്ന ചടങ്ങില്‍ ടി.ടി.ഉസ്മാന്‍ ഫൈസി അധ്യക്ഷനായി. എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം. എല്‍.എമാരായ എന്‍.ഷംസുദ്ദീന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രമുഖ പ്രവാസി വ്യവസായി ഷംസുദ്ദീന്‍ നെല്ലറ, കെ.സി.അബൂബക്കര്‍ ദാരിമി മുഖ്യാതിഥികളായി.മരക്കാര്‍ മാരായ മംഗലം, അഡ്വ.ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍,അഡ്വ. നാസര്‍ കൊമ്പത്ത്, ഹബീബ് ഫൈസി കോട്ടോപ്പാടം,മണ്ണാര്‍ക്കാട് നഗരസഭാധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍, ഹുസൈ ന്‍ കോളശ്ശേരി, കെ.ആലിപ്പു ഹാജി, ഹമീദ് കൊമ്പത്ത്,ജില്ലാ പഞ്ചായത്തംഗം മെഹര്‍ബാ ന്‍ ടീച്ചര്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന, പാറശ്ശേരി ഹസ്സന്‍, കെ.പി.ഉമ്മര്‍, പടുവില്‍ മാനു,കെ.സി. മുഹമ്മദ്ബഷീര്‍,കെ.സി. അബ്ദുറഹ്മാന്‍,ടി.വി. അബ്ദുറഹ്മാന്‍, എം.രാധാകൃഷ്ണന്‍,റഷീദ പുളിക്കല്‍ തുടങ്ങി മത,സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.സി.കെ.മുഹമ്മദാലി മാസ്റ്റര്‍ സ്വാഗതവും കെ.ഷറഫുദ്ദീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തെറ്റത്ത് സഫിയയുടെയും ജമീല പെരുണ്ടയുടെയും കുടുംബങ്ങള്‍ക്ക് അന്തി യുറങ്ങാന്‍ സുരക്ഷിത ഭവനമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്ന സന്തോഷനിമിഷത്തി ല്‍ സംബന്ധിച്ചവര്‍ക്കെല്ലാം വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും റിയാസുദ്ദീനും കുടും ബവും ഒരുക്കിയിരുന്നു. തുടര്‍ന്ന് പട്ടുറുമാല്‍ താരങ്ങളായ അനീഷ്,മിസ്‌ന മഞ്ചേരി എന്നിവര്‍ നയിക്കുന്ന ഇശല്‍ നൈറ്റ് അരങ്ങേറി.