കോട്ടോപ്പാടം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്. ആര്യമ്പാവ് റോഡ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊളയങ്കായി കുഞ്ഞറമ്മു ഹാജി അനുസ്മരണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗലം അനുസ്മരണ പ്രഭാഷണം നട ത്തി. ഹരിതരാഷ്ട്രീയത്തെ നെഞ്ചിലേറ്റിയ പ്രവാസി ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡ ന്റ് കുഞ്ഞറമ്മുഹാജിയുടെ വിയോഗം വലിയനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്. കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് പ്രാര്‍ത്ഥ നക്ക് നേതൃത്വം നല്‍കി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ്, ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി അബൂബക്കര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹികളായ റഷീദ് മുത്തനില്‍, കെ.ടി അബ്ദുല്ല, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസ്സന്‍, ജനറല്‍ സെക്രട്ടറി കെ.പി ഉമ്മര്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പടുവില്‍ മാനു, ജനറല്‍ സെക്രട്ടറി എ.കെ കുഞ്ഞയമ്മു, സി.എച്ച് കുഞ്ഞാണി ഹാജി, അസീസ് കോട്ടോപ്പാടം, കുഞ്ഞിക്കോ യ തങ്ങള്‍, അജ്മാന്‍ കെ.എം.സി.സി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് അജ്മ ല്‍ നിയാസ്, എസ്.കെ.എസ്.എസ്.എഫ്. മേഖലാ സെക്രട്ടറി ഹാരിസ് ദാരിമി, കെ.പി മജീദ്, പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അലി കൊടക്കാട്, ജനറല്‍ സെക്രട്ടറി എരുവത്ത് മുഹമ്മദ്, സി.സാലിം, കെ.പി അഫ്‌ലഹ്, സഫീര്‍ കരിമ്പനക്കല്‍, ഫവാസ്, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.