എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്ക ന്ററി സ്‌കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകരാ യ ടി.കെ. മുഹമ്മദ് ഹനീഫ, കെ.വി. സുഫൈറ, കെ.പി. യൂനുസ് എന്നി വർക്കുള്ള യാത്രയയപ്പും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോ ദനവും സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിച്ചു.അഡ്വ.എന്‍. ഷംസുദ്ദീ ന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ ബാന്‍ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാനവാസ് മാസ്റ്റര്‍, പി.ടി.എ. പ്രസി ഡന്റ് ഒ. ഫിറോസ്, പ്രിന്‍സിപ്പാള്‍ എസ്. പ്രതിഭ, പ്രധാനാധ്യാപിക ടി.കെ. കുന്‍സു, വയനാട് ആറ്റൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രി ൻസിപ്പാൾ എൻ.അബ്ദുന്നാസർ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി.ഹംസപ്പ, എസ്.എം.സി. ചെയര്‍മാന്‍ സി. നാരായണന്‍ കുട്ടി, പി.ടി. എ. വൈസ് പ്രസിഡന്റ് സി. സക്കീർ, എം.പി.ടി.എ. പ്രസിഡന്റ് സറീനാ മുജീബ്, പി.ടി.എ. എക്സിക്യൂട്ടീവ് അംഗം പി.അഹമ്മദ് സുബൈർ, ഹൈസ്‌കൂള്‍ വിഭാഗം സീനിയര്‍ അധ്യാപകന്‍ പി. അബ്ദുന്നാസര്‍, ഹയര്‍ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി ബി.ബി. ഹരിദാസ്, ഹൈസ്‌കൂള്‍ വിഭാഗം സ്റ്റാഫ് സെക്രട്ടറി വി.പി. അബൂബക്കര്‍, പി.ദിലീപ് എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂളിൽ നിന്നും എല്‍.എസ്.എസ്. ലഭിച്ച 30 വിദ്യാര്‍ത്ഥികള്‍ക്കും 19 യു.എസ്.എസ്. ജേതാക്കള്‍ക്കും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ യില്‍ ഉന്നത വിജയം നേടിയ കെ.ജിയാദ്, സീത കൃഷ്ണ, കെ.പി.എല്‍. ഫുട്ബാള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച എന്‍. അന്‍ഷാദ്, കെ. മുബ ഷിര്‍, സി. അഷിഖ് സഹീര്‍, ഫുട്ബാള്‍ മല്‍സരത്തില്‍ യൂണി വേഴ്‌സിറ്റി ചാമ്പ്യനായ പി. ഷാഹിസ് എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് ഉപഹാരങ്ങൾ സമ്മാനിച്ചു.
വിരമിക്കുന്ന അധ്യാപകരായ ടി.കെ. മുഹമ്മദ് ഹനീഫ, കെ.വി. സുഫൈറ, കെ.പി. യൂനുസ് എന്നിവര്‍ സ്‌നേഹ ഭാഷണം നടത്തി.