അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെ ത്തി.മുണ്ടക്കുന്ന് കുളിച്ചുണ്ട് ഭാഗത്തായാണ് ജഡം കിടന്നിരുന്നത്. പ്രദേശവാസികളായ ഹാരിസ്,അബ്ദുള്‍ സലാം,ഷഹീന് അലി, ലബീ ബ് എന്നിവര്‍ വിവരം വാര്‍ഡ് മെമ്പര്‍ സജ്ന സത്താറിനെ അറിയി ക്കുകയായിരുന്നു.ഇവരാണ് വനംവകുപ്പിന് വിവരം കൈമാറിയത്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകരെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.നായ്ക്കളുടെ ആക്രമണത്തിലാണ് കാ ട്ടുപന്നി ചത്തതെന്നാണ് വനംവകുപ്പിന്റെ നിഗമനം.വേനല്‍ കനത്ത തോടെ പൊതുവേ വെള്ളിയാര്‍ പുഴയില്‍ വെളളം കുറവാണ്.കുളി ക്കാനും കുടിവെള്ളത്തിനായി ആയിരങ്ങളാണ് പുഴയെ ആശ്രയി ക്കുന്നത്.