അലനല്ലൂര്‍ : സന്തോഷ് ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് എത്തിയ കേരളടീം അംഗം സജീഷ് പുഞ്ചിരിക്ക് ജന്‍മനാട് സ്‌നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കി. അലന ല്ലൂര്‍ പൗരാവലിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. അലനല്ലൂര്‍ ടൗണി ലൂടെ ഘോഷയാത്രയായി ചന്തപ്പടിയിലേക്ക് സജീഷിനെ ആനയിച്ചു. കുടുംബാംഗങ്ങള്‍, പ്രദേശത്തെ വിവിധ ക്ലബ് പ്രതിനിധികള്‍, ഫുട്‌ബോള്‍ പ്രേമികള്‍, നാട്ടുകാര്‍ തുടങ്ങിയ വര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ബഷീര്‍ തെക്കന്‍, ബാബു മൈക്രോടെക്, കെ. ഹംസ, വേണു മാസ്റ്റര്‍, പി.പി.കെ അബ്ദുറഹ്മാന്‍, രവികുമാര്‍, കാസിം ആലായന്‍, അസീ സ് മാസ്റ്റര്‍, ബഷീര്‍ അരിയക്കുണ്ട്, റംഷീക്ക് മാമ്പറ്റ, കാദര്‍ കാട്ടുകുളം, കരീം കലാകേ ന്ദ്ര, ഷഹബാസ് ആലായന്‍, യൂസഫ് പാക്കത്ത്, നാസര്‍ കളത്തില്‍, ഷമീര്‍ തോണൂരാന്‍, യൂസഫ് ചോലയില്‍, ശരീഫ് പാലക്കാഴി എന്നിവര്‍ നേതൃത്വം നല്‍കി.