മണ്ണാര്‍ക്കാട്: കേരളത്തിലെ കാവുകളുടെ സംരക്ഷണത്തിനായി ഒ രു വകുപ്പിനെ പ്രത്യേകമായി ചുമതലപ്പെടുത്തണമെന്ന് നിയമസഭ യുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ശുമാര്‍ശ ചെയ്തു. സംസ്ഥാന ത്തെ കാവുകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് നട ത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് സ മിതി നിയമസഭയില്‍ സമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിക്കണം. ഈ കമ്മിറ്റി സംസ്ഥാനത്തെ കാവുകളുടെ വിശദമായ പഠനവും കണക്കെടുപ്പും വിവരശേഖരണ വും നടത്തി വേണം വകുപ്പിനെ ചുമതലപ്പെടുത്തേണ്ടത്. ചുമതല പ്പെടുത്തുന്ന വകുപ്പിന് കീഴില്‍ കാവുകളുടെയും അനുബന്ധ ജല സ്രോതസുകളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍ എ ന്നിവ നിയന്ത്രിക്കുന്നതിന് ഒരു അതോറിറ്റി രൂപീകരിക്കുന്നതിന് സമഗ്രനിയമ നിര്‍മാണം നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്യു ന്നു.
വ്യത്യസ്ത വകുപ്പുകളുടെ കീഴിലുള്ള കാവുകളുടെ എണ്ണം സംബന്ധി ച്ച റിപ്പോര്‍ട്ട് തയ്യാറാക്കണം. ഈ റിപ്പോര്‍ട്ട് വനം വകുപ്പിന്റെ നേതൃ ത്വത്തില്‍ ക്രോഡീകരിച്ച് കാവുകളുടെ എണ്ണം കൃത്യമായി നിര്‍ണ യിക്കണം. സംസ്ഥാനത്തെ മിക്ക കാവുകളുടെയും അതിര്‍ത്തി നി ര്‍ണയിച്ച് സംരക്ഷിക്കാത്തതു മൂലം കൈയേറപ്പെടുകയും ഭൂമി നഷ്ട പ്പെട്ടു പോവുകയും ചെയ്തിട്ടുണ്ട്. ഇതിനാല്‍ കാവുകളുടെ ജൈവ വൈവിധ്യം നഷ്ടപ്പെടുന്നു. ഇങ്ങനെ നഷ്ടപ്പെട്ട ഭൂമി വീണ്ടെടുത്ത് അതിര്‍ത്തി കൃത്യമായി നിര്‍ണയിക്കണം. കാവുകളില്‍ തദ്ദേശീയ സസ്യങ്ങളും വൃക്ഷങ്ങളും ഉപയോഗിച്ച് ജൈവവേലി സ്ഥാപിച്ച് സം രക്ഷിക്കുന്നതിന് വനം, റവന്യു (ദേവസ്വം), പരിസ്ഥിതി, തദ്ദേശ സ്വയംഭരണ വകുപ്പുകളെ ചുമതലപ്പെടുത്തണം.
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഭൂമി തെറ്റായി ഇനം മാറ്റപ്പെട്ടി ട്ടുണ്ടോയെന്ന് പരിശോധിച്ച് പിഴവുകള്‍ തിരുത്തണം.വിദ്യാവനം പോലെയുള്ള പദ്ധതികളിലൂടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ക്ക് കാവുകളുടെ പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ ആവ ശ്യകതയും സംബന്ധിച്ച് സംസ്ഥാന വ്യാപകമായി ബോധവത്ക്കര ണം നടത്തണം. കാവ് സംരക്ഷണത്തിന്റെ പ്രാധാന്യം പാഠ്യപദ്ധ തിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതയും സമിതി ശുപാര്‍ശ ചെ യ്യുന്നുണ്ട്. കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക് ഹരിത അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണം. കാവുകള്‍ കേന്ദ്രീകരിച്ച് ഇക്കോ ടൂറിസവുമായി ബന്ധപ്പെടുത്തി അരോമ ടൂറിസം പോലെയുള്ള അനുയോജ്യമായ വിനോദ സഞ്ചാര പദ്ധതികള്‍ നടപ്പാക്കണമെന്നും ശുപാര്‍ശ ചെയ്തി ട്ടുണ്ട്. കാവുകളിലെ അപൂര്‍വയിനം വൃക്ഷ സസ്യലതാദികളുടെ ഒരു ജീന്‍ ബാങ്ക് തയ്യാറാക്കണം. സംസ്ഥാനത്തെ കാവുകളുടെ വിശ ദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്ര ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം രൂപീകരിക്കണമെന്നും സമിതി വ്യക്തമാക്കുന്നു.