മണ്ണാര്‍ക്കാട്: ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകട നവും പൊതുയോഗവും നടത്തി.കെടിഎം സ്‌കൂള്‍ പരിസരത്തെ സ മര കേന്ദ്രത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ദേശീപാത വഴി ആശു പത്രിപ്പടിയിലെത്തി തിരിച്ച് സമര കേന്ദ്രത്തില്‍ സമാപിച്ചു. പൊതു യോഗം എസ് ടി യു ജില്ലാ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.
സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ അധ്യ ക്ഷനായി.വിവിധ സംഘടനാ നേതാക്കളായ മുഹമ്മദ് ബഷീര്‍, അയ്യ പ്പന്‍,കെ പി മസൂദ്,അബ്ദുറഹ്മാന്‍,കൃഷ്ണകുമാര്‍,സുരേഷ് കൈതച്ചി റ,അജേഷ്,നാസര്‍ പാതാക്കര,മണികണ്ഠന്‍,ശാന്തമണി,ടി പി മുസ്തഫ, കെ പി ജയരാജ്,ടി ആര്‍ സെബാസ്റ്റ്യന്‍,ഹക്കീം മണ്ണാര്‍ക്കാട്,ഷഹന കല്ലടി എന്നിവര്‍ സംബന്ധിച്ചു.ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെ ക്രട്ടറി പി ആര്‍ സുരേഷ് സ്വാഗതം പറഞ്ഞു.
ഡിവൈഎഫ്‌ഐ,എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരകേന്ദ്രത്തിലേ ക്ക് പ്രകടനമായെത്തി ഐക്യദാര്‍ഢ്യമര്‍പ്പിച്ചു.