കോട്ടോപ്പാടം: ശ്രീലങ്കയില്‍ ഭരണകൂടം ജനദ്രോഹ നീക്കങ്ങളും വി വേചനങ്ങളും അവസാനിപ്പിച്ച് സമാധാനം പുലരാനാവശ്യമായ ഇട പെടലുകള്‍ നടത്തണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.എസ് എസ് എഫ് സംസ്ഥാ ന കമ്മിറ്റി ഇസ് ലാമിക് തിയോളജി വിദ്യാര്‍ത്ഥികള്‍ക്കായി കൊ മ്പം ഹിദായ കാമ്പസിലെ ബൂത്വി സ്ഫിയറില്‍ സംഘടിപ്പിച്ച ത്രിദിന കോണ്‍ഫറന്‍സായ സെന്‍സോറിയത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീലങ്ക അരാജകാവസ്ഥയിലാണ്.ജനങ്ങള്‍ പട്ടിണിയും മറ്റു പ്രതിസ ന്ധികളും കാരണം ദുരിതം നേരിടുകയാണ്.ഭരണകൂടത്തിന്റെ അ ശാസ്ത്രീയ നടപടികളാണ് ശ്രീലങ്കയെ ദുരിതക്കയത്തിലേക്ക് തള്ളി വിട്ടത്.സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ട ശ്രീലങ്കന്‍ ജനത അടി സ്ഥാന ആവശ്യങ്ങള്‍ക്ക് പോലും വകയില്ലാതെ വലിയ ദുരന്തത്തി ലേക്ക് നീങ്ങുകയാണ്. പഠിക്കാനോ പരീക്ഷകള്‍ എഴുതാനോ ഉള്ള അവസരം പോലുമില്ല. അയല്‍ രാഷ്ട്രം എന്ന നിലയില്‍ വേണ്ട സ ഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഇന്ത്യയും മുന്നോട്ടുവര ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാപന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ.നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. മൂന്നാം ദിന ത്തില്‍ ഇസ്ലാമിക് പീനല്‍ കോഡ്, അനന്തരാവകാശനിയമങ്ങള്‍, ഇ സ് ലാമിക് ക്രിമിനോളജി തുടങ്ങിയ വിഷയങ്ങളില്‍ നടന്ന പഠനങ്ങ ള്‍ക്കും, ചര്‍ച്ചകള്‍ക്കും സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, സ്വാലിഹ് സഅദി തളിപ്പറമ്പ്, മുശാവറ അംഗങ്ങളായ ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഇസ്സുദ്ദീന്‍ സഖാഫി കൊ ല്ലം എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ.രിഫാ ഈ ഹിമമി, അഡ്വ: ഉബൈദ് സുറൈജി, സയ്യിദ് ആശിഖ് തങ്ങള്‍ കൊല്ലം, പി ജാബിര്‍, എം ജുബൈര്‍, ശബീറലി മഞ്ചേരി, മുഹമ്മദ് റാഫി തിരുവനന്തപുരം സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!