അഗളി: അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കാര്‍ക്കിടയില്‍ നവ ദ മ്പതികളുടെ സമ്പുര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്ന പ്ര ത്യേക പദ്ധതി തുടങ്ങി.പരീക്ഷണമെന്ന നിലയില്‍ ഷോളയൂര്‍ കു ടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ വയലൂര്‍ ഊരിലാണ് പദ്ധതി ആ രംഭിച്ചത്.ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം പ്രകാരം രൂപം നല്‍കിയ പദ്ധതിയില്‍ ശിശു-മതൃ മരണങ്ങള്‍ കുറയ്ക്കുക, പ്രാഥമി ക ആരോഗ്യ ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക,ബോധവല്‍ക്കരണവും ആരോഗ്യ – ശുചിത്വ നിലവാര വും ഉയര്‍ത്തുക,ആദിവാസി ഊരുകളില്‍ അന്ധവിശ്വാസങ്ങള്‍ മൂ ലം ഉണ്ടാകുന്ന മരണങ്ങള്‍ ഇല്ലാതാക്കുക,സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ലക്ഷ്യം.
രണ്ടു ഘട്ടമായി നടത്തുന്ന പരിപാടിയുടെ ആദ്യഘട്ടത്തില്‍ ആദി വാസി വിഭാഗങ്ങളിലെ നവവധുക്കളെ കണ്ടെത്തി രക്തം, അരിവാ ള്‍ രോഗം, തൈറോയ്ഡ്, മഞ്ഞപ്പിത്തം, തുടങ്ങിയ പരിശോധനകള്‍ നടത്തുക. രോഗം നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുന്നതിലൂടെ ജനിതക വൈകല്യമുള്ള കുട്ടികളുടെ മരണം കുറയ്ക്കാന്‍ സാധി ക്കും. കൂടെ രക്ത പരിശോധന റിപ്പോര്‍ട്ടുകള്‍ അടങ്ങിയ ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ ഇ- ഹെല്‍ത്ത് സേവനം വഴി ഇവരുടെ ചികിത്സാ വിവരങ്ങള്‍ കേരളത്തിലെ എല്ല ആശുപത്രിയിലും ലഭ്യമാക്കും. ര ണ്ടാം ഘട്ടമായി ആദിവാസി ഊരുകളില്‍ കൗമാരപ്രായത്തിലുള്ള വര്‍ക്ക് (13 വയസ്സു മുതല്‍ 20 വരെ) പ്രത്യേക സ്‌ക്രീനിംഗ് പരിപാടി തുടങ്ങും. അരിവാള്‍ രോഗം, തൈറോയ്ഡ്, കേള്‍വി പരിശോധന, മാ നസിക വളര്‍ച്ച തുടങ്ങിയവ പരിശോധിക്കും.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത മുന്‍കൈയെടുത്താണ് പദ്ധതി നടപ്പി ലാക്കുന്നത്.
ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി ഉദ്ഘാട നം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ജി ഷാജു അധ്യക്ഷനായി. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് മുസ്തഫ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം ആര്‍ ജിതേഷ്, ഊര് മൂപ്പന്‍ ശിവലിംഗം, ഊര് മൂപ്പന്‍, പഞ്ചായത്തംഗം രു ഗ്മിണി, പഴനിസ്വാമി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളി സ്വാമി എന്നിവര്‍ സംസാരിച്ചു.പബ്ലിക് ഹെല്‍ത്ത് നഴ്‌സ് റുക്കിയ ബോധവല്‍ക്കരണ ക്ലാസും ന്യൂട്രിഷനിസ്റ്റ് മുര്‍ഷിദ് പോഷകാഹാര ത്തെ കുറിച്ചും ക്ലാസ്സെടുത്തു.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് പ്രിയ, അജ്‌ന യുസഫ്, ലിനി,സുമ,സേതുലക്ഷ്മി, ശ്രീമോള്‍, അഞ്ജന, സൂര്യ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലാലു,രവി,ഗോപകുമാര്‍,ആശ വര്‍ക്കര്‍ രങ്കമ്മ, ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.