മണ്ണാര്‍ക്കാട്: സ്‌കൂള്‍ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗ മായി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സോളാ ര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ചെയര്‍മാന്‍ എന്‍.അബൂബക്കര്‍ അധ്യക്ഷനായി. എം. ഇ.എസ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ.ജബ്ബാര്‍ അലി,കജില്ലാ ഭാരവാഹികളായ സി.യു.മുജീബ്,സയ്ദ് താജുദ്ധീന്‍, കെ.പി.അബൂബക്കര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. കെ എസ്ഇബി സ്വതന്ത്ര ഡയറക്ടര്‍ വി.മുരുകദാസ് വിശിഷ്ടാതിഥിയായി രുന്നു.പിടിഎ പ്രസിഡന്റ് റഷീദ് മുത്തനില്‍,അഡ്വ.നാസര്‍ കൊമ്പ ത്ത്,സി.പി.ശിഹാബ്,ആഷിഫ്,പ്രേംകുമാര്‍,അബ്ദു കീടത്ത്,മുസ്തഫ വറോടന്‍,ഡോ.അബ്ദുല്‍ ബാരി,ടി.പി ആദം സംസാരിച്ചു. പ്രിന്‍സി പ്പല്‍ നജ്മുദ്ധീന്‍ സ്വാഗതവും പ്രധാന അധ്യാപിക അയിഷാബി നന്ദി യും പറഞ്ഞു.