മണ്ണാര്‍ക്കാട്: ആനമൂളിയില്‍ വനവിഭവം ശേഖരിക്കാന്‍ പോയ ആദി വാസി യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ സുഹൃത്ത് അറസ്റ്റില്‍.പാലവളവ് കോളനിയിലെ ബാലന്റെ (38) മരണവുമായി ബന്ധപ്പെട്ട് കൈതച്ചിറ കൊമ്പംകുണ്ട് കോളനി യിലെ ചന്ദ്രനെന്ന ഭാസി (40)യെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ച തെന്ന് പൊലീസ് പറഞ്ഞു.
ഉരുളന്‍കുന്ന് വനത്തില്‍ വനവിഭവം ശേഖരിക്കാനായി ഇരുവരും ഒ രുമിച്ചാണ് പോയത്.വ്യാഴാഴ്ച രാത്രി മദ്യപിച്ച ശേഷം വെള്ളിയാഴ്ച യാണ് കാട് കയറിയത്.മദ്യപിച്ചുണ്ടായ വഴക്കിനൊടുവില്‍ ചന്ദ്രന്‍ കയ്യിലുണ്ടായിരുന്ന മടവാള്‍ കൊണ്ട് ബാലനെ വെട്ടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് കൃത്യം നടന്നത്.ശനിയാഴ്ച വൈകീട്ടോ ടെയാണ് തോട്ടിലെ വെള്ളത്തില്‍ നഗ്നനായി കമിഴ്ന്നു കിടക്കുന്ന നിലയില്‍ ബാലന്റെ മൃതദേഹം കണ്ടെത്തിയത്.കഴുത്തിലും ചെ വിയുടെ ഭാഗത്തും വെട്ടേറ്റ മുറിവുകളുമുണ്ടായിരുന്നു.കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചത്.
വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. സ്ഥല ത്ത് നിന്നും ബാലന്റെ വസ്ത്രങ്ങളുംവെട്ടാനുപയോഗിച്ച മടവാളും കണ്ടെടത്തു.തുടര്‍ന്ന് ഇന്നലെ ചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടു ക്കുകയായിരുന്നു.വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ കൃഷ്ണദാസ്, ക ല്ലടിക്കോട് സി.ഐ ടി.ശശികുമാര്‍,മണ്ണാര്‍ക്കാട് എസ്.ഐ കെ. ആര്‍. ജസ്റ്റിന്‍,സുരേഷ് ബാബു,കമറുദ്ധീന്‍,ദാമോദരന്‍,പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.