മണ്ണാര്‍ക്കാട്: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതിയില്‍ മണ്ണാര്‍ക്കാട് താ ലൂക്കിലെ മദര്‍ കെയര്‍ ആശുപത്രിയെ ഉള്‍പ്പെടുത്തണമെന്നും കുറ്റമ റ്റ രീതിയില്‍ പദ്ധതി നടപ്പിലാക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനം ആവ ശ്യപ്പെട്ടു.
മാറ്റിവെച്ച പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികകള്‍ ഉടന്‍ ലഭ്യമാക്കു ക,ദേശീയപാത നിര്‍മാണം ത്വരിതപ്പെടുത്തി പൂര്‍ണമായും ഗതാഗത യോഗ്യമാക്കുക,ദേശീയപാത ബൈപാസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കി ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുക,എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വയോജന വിശ്രമ കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കുക,പൂഞ്ചോല വഴി അട്ടപ്പാടി ബദല്‍ റോഡ് അനുവദി ക്കുക,താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പി.കെ.സി നായര്‍ അധ്യക്ഷനായി.ലൈഫ് മിഷന് സൗജന്യമായി 11.5 സെന്റ് സ്ഥലം സംഭാവന ചെയ്ത ആര്യമ്പാവ് ചന്ദ്രശേഖര പിള്ള,ദേവകി എന്നിവരെ അനുമോദിച്ചു.ജില്ലാ ട്രഷറര്‍ പി.എന്‍ മോഹന്‍ദാസ് സംഘടനാ റി പ്പോര്‍ട്ടും,ബ്ലോക്ക് സെക്രട്ടറി കെ.മോഹൻദാസ് പ്രവർത്തന റിപ്പോർ ട്ടും ബ്ലോക്ക് ട്രഷറര്‍ കെ ചന്ദ്രന്‍ വരവു ചെലവു കണക്കും അവതരി പ്പിച്ചു.
കെഎസ്എസ്പിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം രാമകൃഷ്ണന്‍, എന്‍ ഗോപിനാഥന്‍,പി രാജഗോപാലന്‍,സി സത്യഭാമ, എ.ബാലകൃഷ്ണ ന്‍,ടി.അശോകന്‍,എം.വി.കൃഷ്ണന്‍കുട്ടി,ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സം സാരിച്ചു.ബ്ലോക്ക് പ്രസിഡന്റായി പി.കെ.സി നായരേയും സെക്രട്ട റിയായി കെ.മോഹന്‍ദാസിനേയും,ട്രഷററായി കെ മോഹന്‍ദാസി നേയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു.