കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം എന്നി വയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനത്തോടനു ബന്ധിച്ച് സെമിനാര്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വിനോ ദ്.പി, അബീബത്ത്.ടി തുടങ്ങിയവര്‍ ക്ലാസെടുത്തു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പാറയില്‍ മുഹമ്മദാലി, റജീന.കെ, റഫീന മുത്ത നില്‍, അസി. സെക്രട്ടറി പത്മാദേവി.ആര്‍, സി.ഡി.എസ് ചെയര്‍പേ ഴ്സണ്‍ ദീപ.എ സംബന്ധിച്ചു.