മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.ആലുവ നായിക്കാട്ടുകര കോട്ട ക്കകത്ത് വീട്ടില്‍ ഔറഗസീബ് എന്ന നൗഫല്‍ (42) നെയാണ് മണ്ണാര്‍ ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ നിരവധി ക്രിമിനല്‍ കേസു കളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.കേരളത്തിനകത്തും പുറത്തുമായി പ്രതിക്കെതിരെ കൊലപാതകമടക്കം 22 കേസുകളു ണ്ടെന്നും പൊലീസ് പറഞ്ഞു.2020ലാണ് യുവാവിനെ തട്ടിക്കൊണ്ട് പോകല്‍ സംഭവമുണ്ടായത്.എസ്.ഐ. ആര്‍ ജസ്റ്റിന്‍, ഷാഫി, മുഹമ്മ ദ് ഷഫീഖ്, സജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.