തിരുവനന്തപുരം: സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിച്ച് സ മരത്തിൽ നിന്ന് പിൻമാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അ ടിസ്ഥാനത്തിൽ ബസ് ചാർജ് വർധിപ്പിക്കുവാൻ തീരുമാനിച്ചതാണ്. ബുധനാഴ്ച ചാർജ് വർദ്ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈ ക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.ബസുടമകളുമായും ബന്ധപ്പട്ട മറ്റെ ല്ലാവരുമായും ചർച്ച ചെയ്താണ് ചാർജ് വർദ്ധനവ് തത്വത്തിൽ അംഗീ കരിച്ചത്. ബസുടമസംഘടനാ പ്രതിനിധികൾക്ക് കൂടുതൽ എന്തെ ങ്കിലും പറയാനുണ്ടെങ്കിൽ കേൾക്കാൻ സന്നദ്ധനാണെന്നു മന്ത്രി പറ ഞ്ഞു.ബസ് ചാർജിനോടൊപ്പം ഓട്ടോ ടാക്‌സി ചാർജ്ജ് വർദ്ധിപ്പിക്കാ നും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് യൂണിയൻ പ്രതിനിധികളു മായി നടത്തിയ ചർച്ചയെ തുടർന്ന് തൊഴിലാളികൾ സർക്കാരിനെ വിശ്വാസത്തിലെടുത്തിട്ടുണ്ട്. ബസുടമകൾ അവസാനത്തെ സമരാ യുധം ആദ്യം തന്നെ പ്രയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വി ദ്യാർഥികളുടെ പരീക്ഷയും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഗണിച്ച് സമരത്തിൽ നിന്ന് ബസുടമകൾ പിൻമാറണമെന്ന് മന്ത്രി അഭ്യർ ത്ഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!