കോട്ടോപ്പാടം: ഇസ്‌ലാമിന്റെ സമഗ്ര പ്രയോഗമായ കര്‍മ്മശാസ്ത്ര വിധികള്‍ക്കനുസരിച്ചായിരിക്കണം ഇസ്‌ലാമിക നിയമങ്ങളെ വ്യാ ഖ്യാനിക്കേണ്ടതെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി. എ.മുഹമ്മദ് ഫാറൂഖ് നഈമി പറഞ്ഞു. ഇസ് ലാമിക് തിയോളജി വി ദ്യാര്‍ത്ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടി പ്പിച്ച ത്രിദിന കോണ്‍ഫറന്‍സായ സെന്‍സോറിയത്തില്‍ വിഷയാവ തരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ് ലാമിക നിയമങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ കോടതികള്‍ക്ക് പോലും തെറ്റ് സംഭവിക്കുന്നത് ഖുര്‍ആനിനെ നേരിട്ട് വിശദീകരി ക്കുന്നതു കൊണ്ടാണ്. ഇസ് ലാമിക നിയമങ്ങളെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവലംബമാക്കേണ്ടത് കര്‍മ്മശാസ്ത്ര ഗ്രന്ഥ ങ്ങളെയായിരിക്കണം. കര്‍മ്മശാസ്ത്രത്തെ തള്ളി കളഞ്ഞ മത യുക്തിവാദികളാണ് ഇസ്‌ലാമിക നിയമങ്ങളെ തെറ്റായി വ്യാഖ്യാ നിക്കുന്നതിന് പ്രധാനമായും അവസരമൊരുക്കിയതെന്നും അദ്ദേ ഹം പറഞ്ഞു.
സെന്‍ സോറിയത്തിന്റെ രണ്ടാം ദിനംവിവാഹം, കുടുംബം, ജന്‍ഡ ര്‍, മുത്ത്വലാഖ്, ജാതീയത, ജിഹാദ്, സകാത്ത്, ഹിജാബ്, ഇസ്ലാമിക് ഇ ക്കോണമി, സോഷ്യല്‍ ആക്ടിവിസം തുടങ്ങിയ വിഷയങ്ങളില്‍ പഠ നവും,ചര്‍ച്ചകളും നടന്നു. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാ ദിര്‍ മുസ് ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബശീര്‍ ഫൈ സി വെണ്ണക്കോട്, അശ്‌റഫ് അഹ്‌സനി കുറ്റിക്കാട്ടൂര്‍, അബ്ദു റശീദ് സഖാഫി ഏലംകുളം, ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ, ഡോ. അബൂ ബക്കര്‍, മുഹ്യിദ്ദീന്‍ ബുഖാരി, ഡോ. സിദ്ദീഖ് സിദ്ദീഖി, ഡോ. നി സാര്‍ പൊന്നാനി, ഉബൈദുല്ല ഇര്‍ഫാനി, ഇസ്മാഈല്‍ ബാഖവി കോട്ട ക്കല്‍, അബ്ദുല്‍ വാസിഅ് ബാഖവി കുറ്റിപ്പുറം, ഡോ.ഉമറുല്‍ ഫാറൂഖ് സഖാ ഫി കോട്ടക്കല്‍, സി.എം ശഫീഖ് നൂറാനി, കെ.കെ ഹുസൈന്‍ ബാഖ വി, ഇബ്‌റാഹിം ബാഖവി മേല്‍മുറി, സ്വാദിഖ് സ ഖാഫി പെരിന്താറ്റി രി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.