മണ്ണാര്‍ക്കാട്:മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡ ന്റ് പൊതുവേദിയില്‍ വച്ച് തന്നെ വ്യക്തിപരമായി അധിക്ഷേപി ച്ചെന്ന ആരോപണവുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .സി.കെ.ഉമ്മുസല്‍മ രംഗത്ത്.നിയമത്തിന്റെ പരിരക്ഷയില്‍ മാത്ര മാണ് താന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തുടരുന്നതെന്നാണ് നിയോജക മണ്ഡലം പ്രസിഡന്റ് ടി സലാം പറയുന്നത്.താന്‍ അനീ തിയൊന്നും ചെയ്തിട്ടില്ലെന്നതാണ് അത് വ്യക്തമാക്കുന്നതെന്നു ഉമ്മു സല്‍മ പറഞ്ഞു.പറയുന്നിടത്ത് ഒപ്പിടാത്തതിന്റെയും ഭൂമാഫിയ പ്ര വര്‍ത്തനത്തിന് കൂട്ട് നില്‍ക്കാ ത്തതിന്റെയും പേരിലാണ് വ്യക്തി ഹത്യ നടത്തുന്നതെന്നും ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ അദ്ദേ ഹത്തിനെതിരെ ഒരുപാട് കാ ര്യങ്ങള്‍ തെളിവു സഹിതം തനിക്ക് വിളിച്ച് പറയേണ്ടി വരുമെന്നും ഉമ്മുസല്‍മ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റെന്ന പദവി ഉപയോഗിക്കാന്‍ ക ഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.ഒരു മനുഷ്യനാണെന്ന പരിഗണന പോലും ലഭിക്കുന്നില്ല.ചില സഹമെമ്പര്‍മാരും ലീഗിലെ ചില നേതാക്കന്‍മാരും ബ്ലോക്ക് സെക്രട്ടറി,അസി.എഞ്ചിനീയര്‍മാര്‍ എന്നിവരും ശാരീരികമായും മാനസികമായും ദ്രോഹിക്കുകയാ ണെന്നും ഉമ്മുസല്‍മ ആരോപിച്ചു.സ്ഥാനമോ അധികാരമോ മോ ഹിച്ചല്ല താന്‍ പ്രസിഡന്റ് പദവയിലേക്ക് തിരിച്ചെത്തിയതെന്നും ഒരു കാരണവും കൂടാതെ വ്യക്തിഹത്യ നടത്തി ആരെയും സ്ഥാ നങ്ങളില്‍ നിന്നുള്ള വലിച്ചിടല്‍ ഉണ്ടകരുതെന്നതിനാലാണ് താന്‍ ത്യാഗം ചെയ്യുന്നതെന്നും ഉമ്മുസല്‍മ ചൂണ്ടിക്കാട്ടി.