മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീ സ ര്‍വേ പദ്ധതിയുടെ ഒന്നാം ഘട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കാനായി 1500 സര്‍വേയര്‍മാരെയും 3200 ഹെല്പര്മാരെയും കരാര്‍ അടിസ്ഥാ നത്തില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുന്നതി ന് സര്‍വേ ഡയറക്ടര്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ അടിസ്ഥാനത്തിലാണ് നിയമിക്കുക.ജില്ലാ കളക്ടര്‍ ആയിരി ക്കും നിയമനാധികാരി.എസ്.എസ്. എല്‍. സിയോ തത്തുല്യ യോഗ്യ തയോ ഉണ്ടാവണം. മൂന്നു മാസത്തെ ചെയിന്‍ സര്‍വേ, സര്‍വേ ടെസ്റ്റ് ലോവര്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വേയര്‍ ട്രേഡില്‍ ഐ. ടി. ഐ സര്‍ട്ടിഫി ക്കറ്റ്, എം. ജി. ടി. ഇ/ കെ. ജി. ടി. ഇ, ഡിപ്ളോമ ഇന്‍ സിവില്‍ എന്‍ജി നിയറിങ്, ഡിപ്ളോമ ഇന്‍ ക്വാണ്ടിറ്റി സര്‍വേയിംഗ് ആന്റ് കണ്സ്ട്ര ക്ഷന്‍ മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റ്, മോഡേണ്‍ സര്‍വേ കോഴ്സ് സര്ട്ടി ഫിക്കറ്റ് എന്നിവയിലൊരു യോഗ്യതയും സര്‍വേയര്‍ക്ക് ഉണ്ടായിരി ക്കണം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സേവനത്തിലുള്ളവര്‍ക്ക് അപേ ക്ഷിക്കാന്‍ കഴിയില്ല. നിയമിക്കപ്പെടുന്നവരുടെ ഭാഗത്തു നിന്ന് വീഴ്ച ബോധ്യപ്പെട്ടാല്‍ കരാര്‍ റദ്ദാക്കും.