മണ്ണാര്‍ക്കാട്: വന മേഖലയിലെ അതിര്‍ത്തി സംരക്ഷണത്തിന് തൊ ഴിലുറപ്പ് പദ്ധതിയുടെ സഹകരണം ഉറപ്പാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.ശശീന്ദ്രന്‍. മണ്ണാര്‍ക്കാട്,അമ്പലപ്പാറ മാതൃക സ്റ്റേഷന്‍ കെട്ടിടങ്ങള്‍, ആനക്കട്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് സമുച്ചയം, പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം നിര്‍മ്മിക്കുന്ന വിദ്യാവ നം പദ്ധതി എന്നിവയുടെ ഉദ്ഘാടനം മണ്ണാര്‍ക്കാട് മാതൃകാ ഫോറ സ്റ്റ് സ്റ്റേഷന്‍ അങ്കണത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വനമേഖലയില്‍ നിര്‍മ്മിച്ചിട്ടുള്ള ഫെന്‍സിങ് ഉള്‍പ്പെടെയുള്ളവ പി ന്നീട് പരിപാലിക്കാതെ വരുന്നുവെന്ന പരാതികള്‍ക്ക് പരിഹാരം ഉറ പ്പാക്കും. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തൊ ഴിലുറപ്പ് പദ്ധതിയെ ഉള്‍പ്പെടുത്താനുള്ള ആലോചനയെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി വിപുലമാക്കുന്നതിനായി തദ്ദേശ സ്ഥാ പന മേധാവികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗം ചേരും.


വനം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളെ കണ്ട് കൊണ്ടുള്ള പ്രവ ര്‍ത്തനത്തിന് വനം വകുപ്പിനെ സജ്ജമാക്കും. വന്യജീവി സംഘര്‍ഷ മവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടും. മികച്ച ശാസ്ത്രീയവശം കണ്ടെത്തുന്നതുവരെ ഫലപ്രദമായ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ച മുന്നോട്ടുപോകും. ഫെന്‍സിംഗ്, ജെണ്ട മുതലായ വനാ തിര്‍ത്തി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും.

വനം വാച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാര്യക്ഷമമായി പ്രവര്‍ ത്തിക്കാനുതകുന്ന സജ്ജീകരണങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ ടികള്‍ സ്വീകരിക്കും. ഇതിനായി നിലവിലെ കെട്ടിട നവീകരണ പ്രവര്‍ത്തനങ്ങളിലൂടെയും പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന തിലൂടെയും ആധുനിക സജ്ജീകരണങ്ങള്‍ തയ്യാറാക്കും. മണ്ണാര്‍ ക്കാട് ഡിവിഷനിലെ പട്ടയവുമായി ബന്ധപ്പെട്ട് വനം വകുപ്പുമാ യുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീ കരിച്ചതായി മന്ത്രി പറഞ്ഞു. അപൂര്‍വ്വം ചിലത് ഒഴികെയുള്ള മുഴുവന്‍ പട്ടയ പ്രശ്നങ്ങളും ഉടനടി അവസാനിപ്പിക്കുമെന്നും മറ്റു ള്ളവ പരിഹരിക്കുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഉമ്മുസല്‍മ, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി, കോട്ടോപ്പാ ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി, പി.സി.സി.എഫ് നോയല്‍ തോമസ്, സി.എഫ്മാരായ കെ.വിജയാനന്ദന്‍, കെ.വി.ഉത്ത മന്‍, എ.സി.എസ് സിബിന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!