മണ്ണാര്‍ക്കാട്: അടുത്ത വര്‍ഷം മെയ് മാസത്തോടെ സംസ്ഥാനത്തെ 500 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പുതൂര്‍, മണ്ണാര്‍ക്കാട് – 2, കോട്ടോപ്പാടം – 1,ശ്രീകൃഷ്ണപുരം – 2,ഷൊര്‍ണൂര്‍ – 2,തിരുവേഗപ്പുറ എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസുക ളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ജില്ലകളെയും ഇ – ജില്ലകളാക്കി മാറ്റുകയാണ് വകുപ്പിന്റെ ലക്ഷ്യം. പാലക്കാട് ജില്ലയെ അടുത്ത രണ്ട് വര്‍ഷത്തിനകം സമ്പൂര്‍ ണ്ണ ഇ – ജില്ലയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാല് വര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളും ഇ – ജില്ലകളായി മാറ്റും. ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കാനുള്ള കേന്ദ്രങ്ങളാണ് വില്ലേജ് ഓഫീസ് മുതല്‍ മുകളിലേക്കുള്ള ഓരോ ഓഫീസുകളും. സുതാര്യതയും ഫയല്‍ നീക്കുന്നതില്‍ വേഗതയും ഉറപ്പാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമാണ് മികച്ചത്.

വില്ലേജ്തല ജനകീയ സമിതിയുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ 1666 വില്ലേജുകളിലും ആരംഭിക്കും. വില്ലേജ് ഓഫീസര്‍ കണ്‍വീനറായും വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റ്, എം.എല്‍.എയുടെ പ്രതി നിധി, വനിതാ പ്രതിനിധി, എസ്.സി, എസ്.ടി വിഭാഗക്കാര്‍, ജനപ്രതി നിധികള്‍ തുടങ്ങിയവര്‍ ജനകീയ സമിതിയില്‍ അംഗങ്ങളാകും. വി ല്ലേജിലെ പ്രവര്‍ത്തനങ്ങളില്‍ ഓഫീസിനെ സഹായിക്കുന്നതിനും ഓഫീസില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ജനങ്ങളെ സഹായിക്കുന്നതിനും വേദിയൊരുക്കുകയാണ് ജനകീയ സമിതി ലക്ഷ്യം. റവന്യൂ അവാര്‍ ഡുകളോടൊപ്പം ഏറ്റവും മികച്ച വില്ലേജ് തല സമിതിയുടെ പ്രവര്‍ ത്തനത്തിനും അടുത്ത വര്‍ഷം മുതല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തു മെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന് ഭാഗമായി നട ത്തുന്ന 100 ദിന പരിപാടികളുടെ ഭാഗമായി മെയ് 20 നകം അട്ടപ്പാടി യിലെ 300 പട്ടയങ്ങള്‍ വിതരണം ചെയ്യും. നാലായിരത്തോളം അപേ ക്ഷകളാണ് അട്ടപ്പാടിയില്‍ ലഭിച്ചിട്ടുള്ളത്. ഒരുവര്‍ഷത്തിനകം ഇത് തീര്‍പ്പാക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. അട്ടപ്പാടിയിലെ റീസര്‍വ്വേ സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരി ക്കുന്നതിന് മുന്‍ഗണന നല്‍കും. ഒരു വര്‍ഷത്തിനകം അട്ടപ്പാടിയി ല്‍ ബാക്കിയുള്ള അഞ്ച് വില്ലേജുകളിലും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

127668 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളാണ് ഇതുവരെയുള്ള കണക്കി ലുള്ളത്. സര്‍ക്കാര്‍ വാര്‍ഷികം പൂര്‍ത്തിയാകുന്നതിന് മുന്‍പ് നല്‍കാ ന്‍ കഴിയുന്ന മുഴുവന്‍ പട്ടയങ്ങളും വിതരണം ചെയ്യും. ലാന്‍ഡ് ട്രൈ ബ്യൂണല്‍ വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. വകുപ്പിലു ള്ള 2681 കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കും. വനം വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായുള്ള ഭൂമി സംബന്ധമായ തര്‍ക്ക ങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരി ക്കും. കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സര്‍വ്വേ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എമാരായ പി. മമ്മിക്കുട്ടി, എന്‍. ഷംസുദീന്‍, മുഹമ്മദ് മുഹ്‌സിന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, സബ് കലക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, ശ്രീ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, ത്രിതല പ ഞ്ചായത്ത് ജനപ്രതിനിധികള്‍, എ.ഡി.എം കെ.മണികണ്ഠന്‍, തഹ സില്‍ദാര്‍, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ പങ്കെ ടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!