മണ്ണാര്‍ക്കാട്: ആധുനിക സൗകര്യങ്ങളോടെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ ഹൈടെക് ആയി മാറുന്നതിന്റെ ഭാഗമായി ജില്ലയി ലും 40 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നു. ഇതിന്റെ ഭാഗമായി നി ര്‍മ്മാണം പൂര്‍ത്തിയാക്കിയ ആറ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം 25ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അ ട്ടപ്പാടി താലൂക്കിലെ പുത്തൂര്‍ ,മണ്ണാര്‍ക്കാട് താലൂക്കിലെ മണ്ണാര്‍ക്കാട് 2 ,കോട്ടോപ്പാടം ഒന്ന്, ഒറ്റപ്പാലം താലൂക്കിലെ ശ്രീകൃഷ്ണപുരം , ഷൊര്‍ ണൂര്‍ 2, പട്ടാമ്പി താലൂക്കിലെ തിരുവേഗപ്പുറ ഇനി വില്ലേജ് ഓഫീസു കളുടെ ഉദ്ഘാടനം ആണ് നാളെ നടക്കുക. നിര്‍മാണപ്രവര്‍ത്ത ന ങ്ങള്‍ അവസാനഘട്ടത്തില്‍ ആയ 8 സ്മാര്‍ട്ട് വില്ലേജുകളുടെ ഉദ്ഘാ ടനം ഏപ്രില്‍ ആദ്യവാരത്തില്‍ നടക്കുമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടു ത്തി നിര്‍മിതി കേന്ദ്രമാണ് ജില്ലയിലെ വില്ലേജ് ഓഫീസുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിലവില്‍ വില്ലേജിന് ഭൂമിയുള്ള ഭാഗങ്ങളിലാണ് ആദ്യഘട്ടത്തില്‍ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത് . സംസ്ഥാനത്ത് ആകെ 206 വി ല്ലേജുകളാണ് സ്മാര്‍ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നത് .